മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

ഒരു മനുഷ്യന്റെ ജീവിതത്തിൽ ‘സ്വന്തം ഭവനത്തിനുവേണ്ടി നീ എന്ത്‌ ചെയ്തു ? ‘ എന്ന ചോദ്യം അഭിമുഖീകരിക്കാത്തവരോ അതുമല്ലെങ്കിൽ സ്വയം ചോദിച്ചു നോക്കാത്തവരോ അധികം പേർ ഉണ്ടാകും എന്നു തോന്നുന്നില്ല….

എന്നാൽ ഈ ജീവിതത്തിൽ ഒറ്റയടി വച്ചു നടക്കാൻ തുടങ്ങിയത് മുതൽ നമ്മൾ ഉപയോഗിക്കുന്ന ഈ മണ്ണിനു വേണ്ടി നമ്മൾ എന്തുചെയ്തു എന്നു നമ്മൾ ആലോചിക്കാറുണ്ടോ?

ഭൂമാതാവിന്റെ മാറിടത്തിൽ നാം വലിച്ചെറിയുന്ന മണ്ണിൽ ലയിച്ചു ചേരാത്ത ഓരോ പാഴ് വസ്തുവിനും എന്തു സംഭവിക്കുന്നു എന്നു ഒരിക്കലെങ്കിലും ഇതുചെയ്യുന്നവർ ആലോചിച്ചിട്ടുണ്ടാകുമോ ?

മണ്ണിനടിയിൽ എത്തപ്പെടുന്ന പ്ലാസ്റ്റിക്‌ വസ്തുക്കൾ മണ്ണിൽ അലിഞ്ഞു ചേരാൻ നൂറ്റാണ്ടുകൾ  കഴിയണം എന്നറിവില്ലായ്മയാകുമോ അവർക്ക് ?

Wetland ഒരു വേസ്റ്റ് ലാൻഡ്‌ ആണെന്നാണോ മിക്കവരും കരുതുന്നുണ്ടാകുക?

നമ്മൾ ചെയ്യുന്ന ഈ പാരിസ്ഥിതിക ക്രൂരതകളലാൽ ഭവിച്ച ഭൂവ്രണങ്ങളിൽ ഒരു band-aid ഒട്ടിക്കുന്ന പോലെ ഒരു ചെറിയ കാര്യം എങ്കിലും നമുക്ക് ചെയ്യാൻ സാധിക്കുമോ ?

സാധിക്കും..

ഇന്നു കോന്തിപുലം കോളിന്റ ഒരു ഭാഗം ഞങ്ങൾ കുറച്ചുപേർ (തൃശൂർ കോൾ birders & ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്‌ )ചേർന്ന് ക്ലീൻ ചെയ്തു.
തൈകൾ നട്ടു.

ആരുടേയും നിർബന്ധം ഇല്ലാതെ ഒരു അറിയിപ്പ് കൊണ്ടു മാത്രം
ഇവിടെ വന്നു അൽമാർത്ഥതയോടെ പങ്കെടുത്ത എന്റെ
നേച്ചർ friends, അനിത്ത്, ശ്രീ, അയ്യർ, നിഖിൽ, നിധീഷ്, അരുൺ എല്ലാർക്കും നന്ദി സ്നേഹം


മറ്റുള്ളവർ ഉപയോഗിച്ചെറിഞ്ഞ ബിയർ കുപ്പികൾ, ഫുഡ്‌ വേസ്റ്റ് ഡിസ്പോസൽസ്, പ്ലാസ്റ്റിക്‌ കുപ്പികൾ, കവറുകൾ, ഷീറ്റുകൾ, വലകൾ തുടങ്ങി മണ്ണിൽ ലയിച്ചു ചേരാൻ ഇടയില്ലാത്ത വസ്തുക്കൾ വലിയ ചാക്കുകളിൽ പെറുക്കി വച്ചു, മുനിസിപ്പൽ ഡമ്പിങ് ഏരിയയിൽ എത്തിക്കാനുള്ള കാര്യങ്ങൾ കൂടി ഉണ്ട് ഇനി ബാക്കി.

Back to Top