Kole Odonata Survey 2024 [Announcement]

Kole Odonata Survey 2024 [Announcement]


മുൻകാലങ്ങളിൽ നടന്നിരുന്ന Kole Odonata Survey (കോൾ തുമ്പി സർവ്വെ) പുനരാരംഭിക്കാനുള്ള ഒരു ശ്രമം കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ ശ്രമിക്കുകയാണ്. കൂടെ എല്ലാമാസവും റാംസാർ മോണിറ്ററിങ്ങ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി നടത്തിവരുന്ന പക്ഷിസർവ്വെയും നടത്തുന്നുണ്ട്. കോളിലെ കൃഷിപ്പണികൾ ആരംഭിച്ച് തുടങ്ങുന്ന ഈ സമയത്ത് ധാരാളം തുമ്പികളെ കാണാനും, പക്ഷികളുടെ ദേശാടനകാലത്തിന്റെ ആരംഭസമയം ആയതുകൊണ്ട് വ്യത്യസ്ഥങ്ങളായ പക്ഷികളെ കാണാനും സാധ്യതകളുണ്ട്. ഈ വരുന്ന ഞായർ, സെപ്റ്റംബർ 29 നു, നിങ്ങളുടെ തൊട്ടടുത്ത കോൾപ്രദേശത്തെ സർവ്വെയിൽ പരമാവധി ആളുകളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സർവ്വെയിൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ https://forms.gle/SCLKuTKfcE8aUjv9A
വാട്ട്സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/BQRMFCrjCmQ82512vVevMv

Back to Top