ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ലാർവയിൽ നിന്നും വിരിഞ്ഞിറങ്ങിയ ഒരു ചിവീട്.

ചിവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം ശ്രദ്ധിച്ചിട്ടില്ലേ? ആൺചിവീടുകൾ പെൺചിവീടുകളെ ആകർഷിക്കുന്നതിനായി പുറപ്പെടുവിക്കുന്ന ശബ്ദമാണിത്. പെൺചിവീടുകൾ അടുത്തെത്തും തോറും ഈ ശബ്ദം മയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിനിരുവശത്തുമുള്ള ടിംബൽ എന്ന അവയവം (Tymbal membrane) ഉപയോഗിച്ചാണ് ഇവ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഇതിനോട് ചേർന്നുള്ള അതിവേഗ സങ്കോചവികാസശേഷിയുള്ള ടിംബൽ പേശികൾ (Tymbal muscles) സൃഷ്ടിക്കുന്ന തുടർച്ചയായ കമ്പനങ്ങൾ(Vibrations) ഉയർന്ന ആവൃത്തിയുള്ള(High frequency) മൂളല്‍ ശബ്‌ദം (Buzz) ഉണ്ടാക്കുന്നു. ഈ ശബ്ദം ഉദരത്തിലുള്ള ഒരു അറയിൽ തട്ടി പരമാവധി ഉച്ചത കൈവരിക്കുന്നതോടെ ഈ കാതടക്കുന്ന ശബ്ദപ്രക്രിയ പൂർണ്ണമാകുന്നു.

Back to Top