Fishing Tracker

Fishing Tracker

ഊത്തയിളക്കം

മത്സ്യങ്ങള്‍ കൂട്ടത്തോടെ നടത്തുന്ന ദേശാന്തരഗമനമാണ് ഊത്ത അഥവാ ഊത്തയിളക്കം . പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ഈ ഗമനത്തില്‍ ഇവയെ മനുഷ്യന്‍ ഭക്ഷണത്തിനായി പിടിച്ചെടുക്കുന്നു. ഇത് മത്സ്യങ്ങളുടെ വംശനാശ കാരണമാകുന്നു.

വേനലിന് ശേഷം ആദ്യമെത്തുന്ന പുതുമഴയിലാണ് തോടുകളിലും പാടശേഖരങ്ങളിലും മീനുകള്‍ കയറുന്നത്. പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പോട്ട, ചീക്, പുല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലാന്‍, പള്ളത്തി, മനഞ്ഞില്‍ തുടങ്ങിയ മീനുകളാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. നാടന്‍ മത്സ്യങ്ങളുടെ എണ്ണം ഇപ്പോള്‍ തന്നെ കുറവാണെന്നാണ് മത്സ്യബന്ധനം ഉപജീവനമാക്കിയവര്‍ പറയുന്നത്. ഈ പൊന്‍മുട്ടയിടുന്ന താറാവിനെ നമുക്ക് കൊല്ലാതിരിക്കാം.


[ഊത്തയിളക്കം പഠനറിപ്പോർട്ട് (2012)- സി.പി.ഷാജി (കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്, തിരുവനന്തപുരം)]

ഊത്തയിളക്കം പഠനറിപ്പോർട്ട് – സി പി ഷാജി

പുഴകളും തോടുകളും അഴികളുമുള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ മത്സ്യപ്രജനന സമയങ്ങളില്‍ അവയുടെ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി അവയെ പിടിച്ചെടുക്കുന്നതും (ഊത്തപ്പിടുത്തം), അനധികൃത ഉപകരണങ്ങള്‍ (പത്താഴം), വൈദ്യുതി (ഇന്‍വെര്‍ട്ടര്‍/ലൈന്‍ ടാപ്പിങ്ങ്) ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്റ് ഫിഷറീസ് ആക്റ്റ് 2010 ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് 15,000രൂ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഫിഷറീസ്, പോലീസ്, റവന്യു വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നതാണ്.

2018

Web App for Data Submission in Construction stage.

Contact: dartermanoj[at]gmail[dot]com

2014,15,16 വർഷങ്ങളിൽ അനധികൃത വലകളും പത്താഴങ്ങളും റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

Compiled by by Manoj Karingamadathil
Thanks to Rajaneesh P, Dr.CP Shaji
Contributors: Jayaraj Tp,Ram Mohan, Premchand, Chithrabhanu Pakaravoor … & Kole Birders Community.

അവലംബം

  1. Kerala Inland Fisheries and Aquaculture Act, 2010
  2. തൃശ്ശൂർ ജില്ലാ കളക്ട്രേറ്റിൽനിന്നുള്ള (04-06-2014) അറിയിപ്പ്; നമ്പർ: C/1235/2014
  3. Monsoon flood plain fishery and traditional fishing methods in Thrissur district, Kerala (Indian Journal of Traditional Knowledge Vol. 12 (1), January 2013, pp. 102-108) by Shaji CP* & KP Laladhas (Kerala State Biodiversity Board)
  4. ഊത്തയിളക്കം പഠനറിപ്പോർട്ട് (2012)- സി.പി.ഷാജി (കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്, തിരുവനന്തപുരം)
  5. ഊത്ത പിടിത്തം: 60 ഇനം നാടന്‍ മീനുകള്‍ ഉന്മൂലനത്തിന്റെ വഴിയില്‍ (മാതൃഭൂമി വാർത്ത: Jun 13, 2014)
  6. Kole Fish Count- 2 Feb 2018 by Kerala University of Fisheries and Ocean studies, Kerala Agricultural University & Kole Birders

അധികവായനയ്ക്ക്

Back to Top