സൗഹൃദമരത്തിലെ കിളിയൊച്ചകൾ

സൗഹൃദമരത്തിലെ കിളിയൊച്ചകൾ

ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ.
തിരിച്ചും വിളിക്കും. കുറേനാൾ മുൻപ് Fb ലെ ‘ഞാൻ എടുത്ത ഫോട്ടോകൾ’ ഗ്രൂപ്പിൽ വച്ചു കണ്ടു മുട്ടിതാ. സൗഹൃദം വളർന്ന് പന്തലിച്ചു വലിയൊരു വട വൃക്ഷമായി, താങ്ങായി തണലായി എപ്പോഴും ഇപ്പോഴും ഉണ്ട്. പെണ്ക്കൂട്ടു അടിച്ചു പിരിയുന്നത് സ്വാഭാവികം എന്നു എല്ലാർക്കും അറിയാം. ഇതു അതിനൊരു വെല്ലുവിളിയാണു. ഈ അടുത്തു വേറൊരു പെൺ സൂർത്ത് ആ പഴഞ്ചൊല്ലും പറഞ്ഞു തന്ന് ഓർമിപ്പിച്ചു.. നാലു…. എന്നു തുടങ്ങുന്ന, (ഇപ്പൊ നിങ്ങൾ ഓർത്തിട്ടുണ്ടാകും.. yes thats it 😀 ) നല്ല കൂട്ടുകാരെ വിട്ടുകളയാൻ മനസ്സ് അനുവദിക്കാറില്ല. നിലനിര്ത്താൻ കഴിവതും ശ്രമിക്കാറുണ്ട് അതാണ്.

ഇനി കാര്യത്തിലേക്ക്‌ പോകാം.
കഴിഞ്ഞ ആഴ്ച ഒരു വിളി വന്നു ചേച്ചി ഞങ്ങടെ അടയ്ക്കാ മരം കാറ്റത്തു ഒടിഞ്ഞു വീണു, പറക്കമുറ്റാത്ത രണ്ടു വണ്ണാത്തി പുള്ളിന്റ കുഞ്ഞുങ്ങൾ.. വേഗം വായോ കൊണ്ടു പോകാൻ. അയ്യോ ഞാൻ വരുന്നില്ല, 40 ഓളം കിലോമീറ്റർ ഉണ്ട് അങ്ങോട്ടേക്കെത്താൻ. നിങ്ങൾ അതിനു ഫസ്റ്റ് എയ്ഡ് കൊടുക്കണം, എനിക്ക്‌ ഒന്നും അറിയില്ല വേഗം പറഞ്ഞു താ എന്നായി. ഞാൻ ഏതെങ്കിലും വെറ്റിനറി ഡോക്ടർ ടെ അടുത്തു ചോദിക്കട്ടെന്നു പറയുമ്പോഴേക്കും ഇപ്പൊ പറഞ്ഞുതാ എന്ന വാശിയായി. അപ്പോഴാണ് ഡോക്ടർ അശ്വതിയുടെ Kole Birders Community Portalil വന്ന അതിജീവനത്തിന്റ കിളികൊഞ്ചലുകൾ എന്ന ആർട്ടിക്കിൾ ഓർമ വന്നത്. അപ്പോൾ തന്നെ ഗൂഗിൾ ചെയ്തു link ഷെയർ ചെയ്തു കൊടുത്തു. അപ്പോ പറയുന്നു വായിക്കാൻ നേരമില്ല പെട്ടന്ന് പറഞ്ഞുതാ എന്നു. അപ്പോ പിന്നെ ഞാൻ വായിച്ചു, അത്യാവശ്യം വേണ്ട നിർദ്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തു. അന്നു തന്നെ അതിൽ പറഞ്ഞ പ്രകാരം ചൂടുകിട്ടാൻ തുണിയിൽ പൊതിയുകളും ആവശ്യത്തിനു ജ്യുസും വെള്ളവും സിറിഞ്ച് വച്ചു കൊടുത്തു ഹാർഡ്ബോർഡ് പെട്ടിയിൽ അകത്തു സൂക്ഷിച്ചു. പതിയെ അവ ആക്റ്റീവ് ആയി തുടങ്ങി, അതിനിടയിൽ അവയുടെ അച്ഛൻ പക്ഷിയും അമ്മ പക്ഷിയും അവയെ അന്വേഷിച്ചു നടക്കുന്നത് കണ്ടു. ലവ്‌ ബേർഡ്‌സ് ന്റെ പഴയ ഒരു കൂടു മുകളിൽ ഇരുപ്പുണ്ടായത് തപ്പിയെടുത്തു പക്ഷികുഞ്ഞുങ്ങളെ അതിലേക്കു മാറ്റുകയും ചെയ്തു പക്ഷികുഞ്ഞുങ്ങളെ കിട്ടിയ ഏരിയ യിൽ സുരക്ഷിതമായ സ്ഥലത്തു വച്ചുകൊടുത്തു നോക്കി നിന്നു , കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന അച്ഛനമ്മകിളികളായി പിന്നെ ഫീഡ് ചെയ്യുന്നത്. അടച്ചുവച്ച കൂടിന്റ വിടവുകളിലൂടെ.., പിന്നെ പിന്നെ കിളിയൊച്ചയൊക്കെ വച്ചു പറന്നു തുടങ്ങി കൂട്ടിനുള്ളിൽ.. നന്നായി പറക്കാൻ പഠിച്ചുവെന്നു തോന്നിയപ്പോൾ തുറന്നു വിടുകയും ചെയ്തു എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

ജീവൻ അതു വിലയേറിയതാണ്, എല്ലാ ജീവനും അതിന്റെതായ ധർമമുണ്ട്, പരസ്പര ബന്ധങ്ങളും ഉണ്ട്. പ്രിയ സുഹൃത്തേ നിങ്ങൾ ചെയ്തത് സഹജീവികളോടുള്ള സ്നേഹമാണ് കരുണയാണ് കരുതലിനുള്ള ഉത്തമ ഉദാഹരണമാണ്. നിങ്ങളുടെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ ഇതു കാണുമ്പോൾ അവരുടെ മനസിലും അവർ പോലും അറിയാതെ ആലേഖനം ചെയ്തിടുകയാണ് പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടുമുള്ള സ്നേഹം.

വന്ദനാ..
ഏറെ നന്ദി, പിന്നെ സ്നേഹം <3

Back to Top