ഫോട്ടോ എക്‌സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.

കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്.

അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..)

ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യാം.

https://forms.gle/sT2RPaRUU4vSUca76

ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം. ചിത്രങ്ങൾ അയക്കേണ്ട അവസാന തിയതി 2024 മാർച്ച് 24

തിരഞ്ഞെടുത്ത ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്ത് ചിത്രപ്രദർശനത്തിനായി പ്രിൻ്റ് ചെയ്യും. തൃശ്ശൂരിലെ പ്രധാനപ്രദർശനത്തെക്കൂടാതെ ആവശ്യപ്പെടുന്നയിടത്തെല്ലാം സ്കൂളുകളിലേക്കും മറ്റ് പൊതുപരിപാടികളിലേക്കും ചിത്രങ്ങളെത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇതൊരുക്കുന്നത്. ഇതിനായുള്ള ചിലവുകൾ തുല്യമായി പങ്കിട്ടെടുക്കുകയോ ക്രൗഡ് ഫണ്ട് ചെയ്യുകയോ ആയിരിക്കും ചെയ്യുക. കൂടുതൽ വിശ
ദാംശങ്ങൾ ഓരോ ആഴ്ചയിലും നടക്കുന്ന അവലോകന മീറ്റിങ്ങുകളിൽ ലഭ്യമാവും.

ചിത്രങ്ങൾ; ക്രിയേറ്റീവ് കോമൺസ് ആറട്രിബ്യൂഷൻ ലൈസൻസിൽ https://creativecommons.org/licenses/by-sa/4.0/deed.en കോൾ ബേഡേഴ്സ് കൂട്ടായ്മയിൽ പങ്കുവെക്കുന്നതിനാൽ ഇവ നമ്മുടെ വരും കാലങ്ങളിലുള്ള ക്യാമ്പയ്നുകളിലെയും പോസ്റ്ററുകളിലേക്കും എഡ്യുക്കേഷ്ണൽ മെറ്റീരിയലുകളിലേയും വെബ്സൈറ്റിലേയ്ക്കും എല്ലാം സംഭാവനചെയ്ത ആൾക്ക് കടപ്പാടോടെ ഉപയോഗിക്കുന്നതാണ്.

നിബന്ധനകൾ :

1. സമർപ്പിക്കുന്ന എല്ലാ ചിത്രങ്ങളും JPG യിൽ ആയിരിക്കണം

2. ചിത്രങ്ങളുടെ റസല്യൂഷൻ കുറഞ്ഞത് (വെർട്ടിക്കൽ/ഹൊറിസോണ്ടൽ) 1200 പിക്സൽഎങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

3. സമർപ്പിക്കുന്ന ചിത്രങ്ങളിൽ വാട്ടർമാർക്കുപോലുള്ള സൂചനകളോ, പേരോ രേഖപ്പെടുത്താൻ പാടില്ല.

4. ഓരോ ചിത്രങ്ങൾക്കും അനുയോജ്യമായ തലക്കെട്ടോ ,അടിക്കുറിപ്പോ, അത് എവിടെ നിന്ന് ചിത്രീകരിച്ചു എന്ന വിവരത്തോടൊപ്പം നൽകണം.

5. സമർപ്പിക്കുന്ന ചിത്രങ്ങൾ “കോൾ ബേർഡേഴ്‌സ് കളക്റ്റീവിനു ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം പ്രകാരം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷെ കോപ്പിറൈറ്റ്; പൂർണ്ണമായും ഫോട്ടോഗ്രാഫറിൽ നിക്ഷിപ്തമാണ്. അതിനാൽ ഭാവിയിൽ കോപ്പിറൈറ്റ് നിബന്ധനയിൽ അപ്പുറം ആരെങ്കിലും ചിത്രങ്ങൾ അട്രിബ്യൂഷനില്ലാതെ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സംഭവങ്ങളുണ്ടായാൽ സ്വാഭാവികമായ നിയമനടപടികളുമായി മുന്നോട്ടുപോകാവുന്നതാണ്. ഇതിൽ കൂട്ടായ്മയ്ക്ക് ഉത്തരവാദിത്വങ്ങളുണ്ടായിരിക്കുകയില്ല. നിങ്ങളുടെ മികച്ച ചിത്രങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം ഉപയോഗപ്പെടുന്നതിനായുള്ള ഒരു പ്ലാറ്റ്ഫോം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്.

6. എക്സിബിഷനായുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള പരിപൂർണ്ണ അധികാരം ക്യൂറേറ്റ് ചെയ്യുന്ന ടീമിനായിരിക്കും

Back to Top