What is the truth about snake repellers ?

What is the truth about snake repellers ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി WhatsApp ലും ഫേസ്‌ബുക്കിലും കറങ്ങി നടക്കുന്ന വീഡിയോ ആണ് പാമ്പുകളെ അകറ്റി നിർത്തുന്ന ആൾട്രാസോണിക് വടി. വീട്ടിൽ പല്ലിയെ ഓടിക്കാനുള്ള അൾട്രാസോണിക് കുന്ത്രാണ്ടത്തിനു മുകളിലൂടെ പല്ലിയും പാറ്റയും ഓടിനടക്കുന്നത് അനുഭവമുള്ളതിനാൽ തുടക്കം മുതലേ സംശയമുണ്ടായിരുന്നു. പാവം കർഷകരെ പറ്റിക്കാനുള്ള തട്ടിപ്പു വിദ്യകളാണ് ഇതെന്നും, ഇത്തരം ഉടായിപ്പുകൾക്കെതിരെ ഗവണ്മെന്റ് നടപടിയെടുക്കണം എന്നുമാവശ്യപ്പെട്ട് പ്രസിദ്ധ ഉരഗ വിദഗ്ദനായ റോമുല്‍സ് വിറ്റെക്കർ എഴുതിയ കത്താണ് ചുവടെ.

പാമ്പുകൾക്ക് പുറമെ നിന്നുള്ള ശബ്ദം സ്വീകരിക്കാനുള്ള വികസിച്ച രൂപത്തിലുള്ള ചെവികളില്ല, പകരം കാലടി ശബ്ദം പോലെയുള്ള ഭൂമിയിലുണ്ടാകുന്ന കമ്പനങ്ങൾ പാമ്പിന്റെ താടിയെല്ലിലെ അസ്ഥികൾ വഴി ഉൾച്ചെവിയിൽ എത്തുന്നു എന്നാണ് വിശ്വസിക്കുന്നത്. തലയോട്ടിയിലെ അസ്ഥികളിൽ ശബ്ദസെൻസറുകൾ പിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങളിൽ നിന്നു മനസ്സിലായത്, സാധാരണ audible range ലുള്ള ശബ്ദവീചികൾ അസ്ഥികളിൽ vibration ഉണ്ടാക്കുന്നു എന്നാണ്. (ആ ശബ്ദം കേട്ടിട്ടു പാമ്പിന് പ്രതികരണമൊന്നും ഉണ്ടായില്ല എന്നത് വേറെക്കാര്യം!). എന്നാൽ ആൾട്രാസോണിക് ശബ്ദങ്ങൾ കേൾക്കാനുള്ള ശേഷി പാമ്പുകൾക്ക് ഉണ്ടെന്നുള്ള ഒരു പഠനമോ നിരീക്ഷണമോ ഇതുവരെ ഇല്ലെന്നാണ് അറിവ്. ഇത്തരം തട്ടിപ്പുകളിൽ പെട്ടു കാശു കളയാതെ വീട്ടിൽ പാമ്പു കയാറാതിരിക്കാനുള്ള വഴികൾ നോക്കുന്നതാണ് നമുക്ക് നല്ലത് എന്നു തോന്നുന്നു.

Back to Top