കോൾ നടത്തം 2024

പ്രിയരെ,
2024 ഫെബ്രു 2 വെള്ളി ലോക തണ്ണീർത്തട ദിനമാണ്. അന്തർദ്ദേശീയമായി റാംസാർ കൺവെൻഷൻ തന്നെ അംഗീകരിച്ച തണ്ണീർത്തടമാണ് നമ്മുടെ കോൾപാടങ്ങൾ. ഈ ദിനത്തിൽ കോൾ പാടങ്ങളിലൂടെ ഒരു നടത്തത്തിന് നാം തയ്യാറെടുക്കുകയാണ്.

ഫെബ്രു. 2 വെള്ളി രാവിലെ 9.00 മണിക്ക് തൃശൂർ -കുന്നംകുളം റൂട്ടിലെ പുഴയ്ക്കൽ ബസ് സ്റ്റോപ്പിൽ നിന്നാണ് ആരംഭം. കോൾ ബണ്ടുകളിലൂടെ ഏനമാവു് റഗുലേറ്റർ വരെയാണ് നടത്തം. നെൽവയലുകളും തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും നമുക്ക് പ്രധാനമാണ്. ഇക്കാര്യത്തിൽ നമുക്ക് കൂടെ കൂട്ടാവുന്ന മുഴുവൻ പേരെയും കൂടെ കൂട്ടണം. തൃശൂരിലെ കോളേജ് – ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്ന് 100 ലധികം വിദ്യാർത്ഥികളും നടത്തത്തിനുണ്ടാകും. 11.30. ഓടെ ഏനമാവ് സമാപിക്കുമ്പോൾ ഏനമാവ് കർഷക കൂട്ടായ്മയുടെ കഞ്ഞി കഴിച്ചു വേണം പിരിഞ്ഞു പോകാൻ ……..

ശ്രദ്ധിക്കുക : നമുക്ക് കൃത്യം 9.00 മണിക്കു തന്നെ പുഴയ്ക്കലിൽ നിന്ന് ആരംഭിക്കണം.

കോൾ നടത്തം – നമ്മൾ ശ്രദ്ധിക്കേണ്ടത്

1. പുഴയ്ക്കൽ സ്റ്റോപ്പിൽ നിന്ന് കൃത്യം 9.00 മണിക്ക് പുറപ്പെടും.
2. ഏനമാവ് റഗുലേറ്റർ വരെ 14 കി.മീറ്റർ ദൂരമാണ് നടക്കേണ്ടത്.
3. കുപ്പിയിൽ വെള്ളം, തലയിൽ ചൂടാൻ തൊപ്പി /കുട എന്നിവ കരുതണം
4. ഏനമാവ് പാർക്കിൽ എത്തിച്ചേരുമ്പോൾ അവിടെ ഭക്ഷണം തയ്യാറാക്കുന്നുണ്ട്.
5. ഏനമാവ് നിന്ന് തിരിച്ച് ബസ്സിലാണ് പോരുന്നത് കുട്ടികൾ ബസ്സ് കൂലി കയ്യിൽ കരുതണം.
6. കോൾ നടത്തത്തിൻ്റെ ഓരോ point – ലും വേണ്ടുന്ന കരുതലുകൾ കോൾ കർഷക കൂട്ടായ്മ ഉറപ്പുവരുത്തിയിട്ടുണ്ട്.
7. കോളിനെ പരിചയപ്പെടുത്താനും ഈ ജൈവ ആവാസ വ്യവസ്ഥയെ അടുത്തറിയാനും നമ്മെ സഹായിക്കാൻ വിദഗ്ദർ നമുക്കൊപ്പമുണ്ടാകും.

Back to Top