World Wetland Day 2024

സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്.
കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുകളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്
ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും റാംസർ സൈറ്റുകളായി പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.1971 ൽ ഇറാനിലെ റാംസർഎന്ന സ്ഥലത്ത് വെച്ച് നടന്ന അന്തർദേശീയ വെറ്റ്ലാന്റ് കൺവെൻഷനിലാണ് ഇത്തരം ജൈവ വൈവിദ്യ മേഖലകളുടെ സംരക്ഷണത്തിനായി റാംസർ സൈറ്റുകളായി പ്രഖ്യാപിക്കാൻ തുടങ്ങിയത്.
ലോക തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി ,നെൽവയൽ തണ്ണീർത്തട സംരക്ഷണ കൂട്ടായ്മ , കേരള ശാസ്ത്ര സാഹിത്യ പരിഷത് , കോൾ ബെർടേഴ്‌സ് കളക്റ്റീവ് എന്നവർ സംഘടിപ്പിച്ച കോൾ നടത്തത്തിൽ നിന്ന്

Wetlands and Human well being എന്നതാണ് 2024 ലെ പ്രമേയം

Back to Top