പൊന്നാനി കടപ്പുറത്ത് മ്യൂഗള്‍ ഈ വര്‍ഷവും. കേരളത്തില്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണ

പൊന്നാനി കടപ്പുറത്ത് മ്യൂഗള്‍ ഈ വര്‍ഷവും. കേരളത്തില്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണ

29-4-18
ഇതിന്റെ തലേ ദിവസം Krishnakumar K Iyer കണ്ടെത്തിയ പിടലിക്കറുപ്പൻ ആളയെ ഒന്ന് ദർശിക്കാനുള്ള ആഗ്രഹവും മനസ്സിലിട്ടു കൊണ്ടായിരുന്നു പൊന്നാനിയുടെ മണൽതിട്ടയിലൂടെ നടന്നിരുന്നത്, കൂട്ടിനു കഴിഞ്ഞ വർഷത്തെ ഹീറോ Arun Bhaskaranചേട്ടനും Mathew Thekkethala സാറും. ഉച്ച വരെ നടന്നിട്ടും മൂപ്പരെ പൊടി പോലും കിട്ടിയില്ല. അവസാനം oyister catcher വെളിയംകോട് കടപ്പുറത്തുണ്ടെന്ന വിവരം കിട്ടിയതിനാൽ വണ്ടി അങ്ങോട്ട് വിട്ടു, അവിടെ ചെന്നയുടനെ തന്നെ നിരാശപ്പെടുത്താതെ ഒരു ജോഡിയെ കൺനിറയെ കണ്ടു, മൂപ്പരെ കൂടെ whimbrel ഉം. അവിടെയും കുറെ ആളകളെ കാണാനുണ്ടായിരുന്നു,അതിലും അരിച്ചു പെറുക്കി നോക്കിയിട്ടും പിടലിക്കറുപ്പനെ മാത്രം കണ്ടില്ല.അവസാനം കണ്ട എല്ലാവരെയും ക്യാമറയിൽ പതിപ്പിച്ച ശേഷം വീണ്ടും Arun ചേട്ടന്റെ കൂടെ പൊന്നാനിയിലേക്ക് ( വീണ്ടുമൊരു പരീക്ഷണം, ചിലപ്പോ ബിരിയാണി കിട്ടിയാലോ )
കടപ്പുറത്തെ നട്ടുച്ച വെയിൽ വകവെക്കാതെ സർബത്തും കുടിച്ചു കൊണ്ട് നടന്നു, പഴയ ആൾക്കാരൊക്കെ അവിടെതന്നെ ഇരിക്കുന്നുണ്ടായിരുന്നു, അതിനിടയിലാണ് കുറച്ചു കടല്കാക്കകൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്, കൂട്ടത്തിൽ ചെറിയ രണ്ടെണ്ണം കണ്ണിലുടക്കി, ഇതുവരെ കാണാത്തവർ ( മനസ്സിൽ ലഡ്ഡു പൊട്ടി ) ഒരാളെ ഉടനെ ആദിത്യൻ തിരിച്ചറിഞ്ഞു Slender-billed Gull , തിരിച്ചും മറിച്ചും നോക്കിയിട്ടും മറ്റവനെ പിടികിട്ടിയില്ല. അപ്പോഴേ അരുൺ സംശയം പ്രകടിപ്പിച്ചു,കഴിഞ്ഞ വർഷത്തെ ഭാഗ്യം (Mew Gull ). അതന്നെ ആയിരിക്കണമെന്ന് ഞാനും പ്രാർത്ഥിച്ചു, പക്ഷെ നമ്മളെ ഗ്രൂപ്പിൽ പോസ്റ്റിയിട്ടൊന്നും ആളെ തിരിച്ചറിഞ്ഞില്ല,ഇടക്ക് മൂപ്പരുടെ ഫോട്ടോയെടുത്തു കേരള ബേഡ് മോണിറ്ററിങ് ഗ്രൂപ്പിലൊന്നു പരീക്ഷിച്ചു നോക്കി, LBBG ജുവനൈൽ ആണൊന്നൊരു സംശയം പ്രകടിപ്പിച്ചു. പ്രതീക്ഷയെല്ലാം പോയിരിക്കുമ്പോഴതാ Ginu George പറയുന്നു Mew Gull ആണെന്നൊരു സംശയം. അവസാനം ഉള്ള ഫോട്ടോയെല്ലാം തപ്പിയെടുത്തു ചെക്ക് ലിസ്റ്റാക്കി ebirdil പോസ്റ്റി.

Confirmation from : Praveen J sir…

അങ്ങനെ കഴിഞ്ഞ വർഷം മുതൽ കേരളത്തിൽ കണ്ട Mew Gull നെ ഞമ്മക്കും കിട്ടി.

Second Sighting From Kerala..
Common Gull (Mew Gull)
Ponnani , April 2018Back to Top