തൃശ്ശൂർ ജില്ലാതല “വയൽരക്ഷാ ക്യാമ്പ്”

തൃശ്ശൂർ ജില്ലാതല “വയൽരക്ഷാ ക്യാമ്പ്”

കേരളാ ജൈവ കർഷക സമിതി
തൃശ്ശൂർ ജില്ലാതല “വയൽരക്ഷാ ക്യാമ്പ്”

ഡിസം 15 ന് തൃശ്ശൂർ മുണ്ടൂർ തണൽ ട്രസ്റ്റ് സ്കൂളിൽ
രാവിലെ 9.30 മുതൽ 4.30 വരെ
(മുണ്ടൂർ വേലൂർ റൂട്ടിൽ കിലാലൂർ അമ്പലം സ്റ്റോപ്)

സുഹൃത്തുക്കളേ,

സാധാരണ ജനങ്ങളെ പ്രാദേശിക തലം മുതൽ വയലിന്റെ പ്രാധാന്യം
ബോധ്യപ്പെടുത്തി ജാഗരൂഗരാക്കിയാൽ മാത്രമേ അവശേഷിക്കുന്ന നെൽവയലുകൾ സംരക്ഷിക്കാൻ പറ്റൂവെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ജൈവകർഷക സമിതി നടത്തുന്ന “വയൽരക്ഷ കേരളരക്ഷ” പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തുന്ന വയൽരക്ഷാ ക്യാമ്പിന്റെ ജില്ലയിലെ ഉൽഘാടന പരിപാടി മുണ്ടൂരിൽ വെച്ച് നടക്കുകയാണ്.

ജലസംരക്ഷണത്തെയും ജനാരോഗ്യത്തെയും കണക്കിലെടുത്ത് പഞ്ചായത്ത് തലം മുതൽ, നെൽകൃഷി ചെയ്ത് നെൽവയൽ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഏറ്റെടുത്താൽ മാത്രമേ വയൽ സംരക്ഷണത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ. അതിനാവശ്യമായ വിവരങ്ങൾ നൽകുകയാണ് ഈ ക്യാമ്പിലൂടെ ചെയ്യുന്നത്.

വയലും പരിസ്ഥിതിയും എന്ന വിഷയത്തിൽ ശ്രീ അശോകകുമാർ, വയലും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തിൽ കെ പി ഇല്യാസ്, വയലും നിയമങ്ങളും എന്ന വിഷയത്തിൽ ശ്രീ മോഹൻദാസ് കൊടകര എന്നിവർ സംസാരിക്കുന്നു. ജൈവ ഉൽപന്നങ്ങൾ കൊണ്ടും നാട്ടരി കൊണ്ടും ഉണ്ടാക്കിയ ഭക്ഷണം ക്യാമ്പിൽ ഒരുക്കുന്നു..

കേരളത്തിൽ വയൽ നില നിൽക്കണമെന്ന് ആഗ്രഹിക്കുന്ന
ഏവരെയും ക്ഷണിക്കുന്നു.

ബന്ധപ്പെടുക :

ശ്രീ കെ വി ബാബു
919846133100
ശ്രീ സന്തോഷ് കെ ബി
9446278176

Back to Top