തീജ്വാലയായി തീച്ചിറകന്മാര്‍

തീജ്വാലയായി തീച്ചിറകന്മാര്‍

മാപ്രാണം പള്ളിയിൽ വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ നൊവേന കുർബാന ആരാധന ഒക്കെ ഉണ്ട്
കുറച്ചു നാളായി മിക്കവാറും വെള്ളിയാഴ്ച കളിൽ കുർബാനക്ക് ഞാൻ മുടങ്ങാറില്ല, ഇന്നലെ പള്ളിയിലേക്ക് പാടം കൂടി പക്ഷികളേം ശലഭങ്ങളേം നോക്കി പോകാലോ എന്നു കരുതി , പാടത്തു കൊയ്ത്തു കഴിഞ്ഞു വെള്ളം ഇല്ലാത്ത അവസ്ഥ , സാധാരണ കാണാറുള്ള ചില പക്ഷികളെ ഉണ്ടായുള്ളൂ,  പ്രത്യേകമായി ഇതുവരെ
കാണാത്ത കാഴ്ചയായി കണ്ടത് നൂറോളം വരുന്ന തീ ചിറകൻ ശലഭങ്ങളെ ആണ്, അവയിൽ കുറേ എണ്ണം ഇണചേർന്നിരിക്കുന്നു, വീണ്ടും സൂക്ഷിച്ചു നോക്കിയപോൾ അവയുടെ ലാർവയും പ്യൂപ്പയും അവിടെ തന്നെയുള്ള ചെറിയ ചെടികളിൽ കണ്ടു, വൈകിട്ട് ക്യാമറ വച്ചു നല്ല ഫോട്ടോസ് എടുക്കാൻ വന്നു
പാടത്തിന്റെ നടുവിലുള്ള ബണ്ട് റോഡിന്റെ സൈഡിൽ ചെരിഞ്ഞ പ്രദേശത്തു ചെറിയ ചെടികളിൽ കുറേ എണ്ണത്തേ കാണാൻ കഴിഞ്ഞു. പ്രകൃതിയിലെ തന്നെ കുഞ്ഞു ലോകത്തെ നാം കാണാതെ പോകുന്ന വർണകാഴ്ചകൾ….


Nymphalidae കുടുംബത്തിൽ പെട്ട ഒരു ശലഭമാണ് തീചിറകൻ / Tawny coster ചിത്ര ശലഭം, തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും ഇവയെ കാണപ്പെടുന്നു, ഇവയുടെ ചിറകുകൾക്ക് തീജ്വാലയുടെ നിറമാണ് ഉള്ളത്. അമ്മൂമ്മപ്പഴത്തിന്റെ ചെടിയുടെ ഇലകൾ ഭക്ഷിച്ചാണ്‌ ഇവയുടെ പുഴുക്കൾ വളരുന്നത്‌.

Back to Top