Road Kill Tracking in Kole Wetlands

Road Kill Tracking in Kole Wetlands

കാടുകൾക്കും തണ്ണീർത്തടങ്ങൾക്കുമിടയിലൂടെ പുതിയ പാതകൾ കാടുവെട്ടിയും കുന്നിടിച്ച് നിലം നികത്തിയും വന്നുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥയിൽ വന്ന പുതിയ മാറ്റങ്ങളിൽ പരിഭ്രമിച്ച ജീവജാലങ്ങൾ വികസനവേഗത്തിൽ ചതഞ്ഞില്ലാതാകുന്ന കാഴ്ച ദിവസവും കാണാം. പരിധിവിടുന്ന വേഗതയും സൂചനാ ബോർഡുകളുടെ അഭാവവും അശാസ്ത്രീയമായ റോഡുനിർമ്മാണവുമൊക്കെ ഇതിനുകാരണങ്ങളാണ്. ഫീൽഡിൽ പോകുമ്പോൾ മിക്കപ്പോഴും കാണാം ഇങ്ങനെയുള്ള പാതയിലെ വണ്ടികേറിയിറങ്ങിയ വന്യജീവിതങ്ങൾ.

ഇങ്ങനെയുള്ള സംഭവങ്ങൾ പലപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജീവജാലങ്ങളുടെ മരണവും പരിക്കുപറ്റലും വാങ്ങനങ്ങൾക്ക് കേടുപാടുകളും പലപ്പോഴും അപകടങ്ങളിൽപ്പെട്ട് മനുഷ്യർക്ക് പരിക്കുപറ്റലും മരണവും വരെയുണ്ടാകാറുണ്ട്. അപൂർവ്വവും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജീവികളുടെ ജീവൻ നഷ്ടവും ചിലപ്പോൾ വളർത്തുമൃഗങ്ങളും ഇതിൽ ഇരയാകാറുണ്ട്. ടൂറിസം സ്ഥലങ്ങളിലെ ജീവജാലങ്ങളുടെ ഇതുപോലുള്ള മരണങ്ങൾ അശുഭലക്ഷണമാണ് എടുത്തുകാണിക്കുക.

റോഡിൽ ചതഞ്ഞില്ലാതായിപ്പോകുന്ന ഇവയ്ക്ക് ഒരു കണക്കുപുസ്തകമുണ്ടാക്കണമെന്നത് കുറേ നാളായുള്ള ഒരു ആഗ്രഹമാണ്. ഊരും പേരും തിയ്യതിയും മരണപ്പാതയും അടക്കം ഒരു കണക്കുപുസ്തകം. എന്നെങ്കിലും ആരെങ്കിലും ഈ ഡാറ്റയുപയോഗിച്ച് ഇവയ്ക്കുവേണ്ടി സംസാരിക്കുമെന്ന പ്രതീക്ഷയിൽ…

കൂടുതൽ വിവരങ്ങൾ https://blog.kole.org.in/roadkill/

പുതിയൊരു അപ്ലിക്കേഷൻ നിർമ്മിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് നിലവിൽ സ്വതന്ത്രവും സൗജന്യവുമായി കിട്ടുന്ന ടൂളുകൾ കൂട്ടിയിണക്കി ഒരു വർക്ക് എറൗണ്ട് സൊലൂഷനാണുണ്ടാക്കിയിരിക്കുന്നത്. ഓഫ്ലൈനിയും പ്രവർത്തിക്കുന്ന രീതിയിൽ ഫീൽഡിൽ നിന്ന് നേരിട്ട് ഡാറ്റ ശേഖരിക്കാവുന്ന തരത്തിലുള്ള ഒന്ന്. കോബോ എന്ന ടൂൾകിറ്റാണ് ഇതിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോയും അക്ഷാംശരേഖാംശവും അടക്കം പ്രാഥമികമായ വിവരം അടങ്ങുന്ന ഒരു ഫോമും. ഈ ലിങ്ക് ബ്രൗസറിൽ ബുക്ക് മാർക്ക് ചെയ്ത് സൂക്ഷിച്ചും ഉപയോഗിക്കാം. ഇന്റർനെറ്റില്ലെങ്കിലും ഡാറ്റ ശേഖരികകം. പിന്നീട് വൈഫൈ കണക്ഷൻ കിട്ടുന്ന സമയത്ത് ഇവ സെന്ററൽ സെർവ്വറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും.

Road Kill Tracker Form

ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ പരിശോധനകൾക്ക് ശേഷം ഗൂഗിൾ മാപ്പിൽ അല്ലെങ്കിൽ ഓപ്പൺ സ്ട്രീറ്റ് മാപ്പ് ലെയറിൽ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു ഉദാഹരണ ഈ ലിങ്കിൽ കാണാം.

കോൾപ്പാടങ്ങളിൽ ഫീൽഡിൽ പക്ഷിനിരീക്ഷണത്തിനു പോകുന്ന കൂട്ടുകാർ റോഡ് കില്ലുകൾ കണ്ടാൽ ശേഖരിക്കാനും ഒരു സ്ഥലത്ത് ഡോക്യുമെന്റ് ചെയ്യാനും ശ്രദ്ധിക്കുമല്ലോ. ജനകീയമായ ഒരു നിരീക്ഷണ-ഡോക്യുമെന്റേഷൻ ശ്രമങ്ങളുണ്ടെങ്കിലേ നമുക്ക് കൂടുതൽ ഫലപ്രദമായ സംരക്ഷണപ്രവർത്തനങ്ങളിലേക്ക് പോകാനാകൂ. നമ്മൾ ചേർക്കുന്ന ഓരോ ഡാറ്റയും മരണത്തിന് സാക്ഷ്യം ഭാവിയിൽ പറയട്ടെ..

ഉപയോഗിച്ച് നോക്കി ആശയത്തിനുള്ള ഫീഡ്ബാക്കുകളും സഹകരണവും പ്രതീക്ഷിക്കുന്നു.

Back to Top