പ്രകൃതി പഠനം പുതിയ തലം

പ്രകൃതി പഠനം പുതിയ തലം

പ്രകൃതി സംരക്ഷണം എന്ന വാക്ക് പരിചയമില്ലാത്തവർ നമുക്കിടയിൽ ഉണ്ടാകില്ല. എന്നാൽ എങ്ങിനെ പ്രകൃതിയെ സംരക്ഷിക്കാം എന്ന വിഷയത്തിൽ നമ്മുക്ക് നമ്മുടെതായ പലതരം വിശദീകരണങ്ങളും, ഉപായങ്ങളും ഉണ്ടായേക്കാം. എന്നാൽ ശാസ്ത്രിയമായും, പ്രയോഗികതലത്തിലും പ്രവർത്തിച്ച് ഉദ്ദേശിച്ച ഫലം ലഭിക്കേണ്ടത് നമ്മുടെ നാടിന്റെ, കാടിന്റെ നിലനിൽപ്പിന് അത്യാവശ്യം ആണ്.

ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പല വെല്ലുവിളികളിൽ ഒന്നാണ് പ്രകൃതിപഠനം . പ്രകൃതിപഠനം എന്നാൽ നിർബന്ധമായി ചെയ്യിക്കുന്ന പ്രവർത്തനം ആകരുത്. സ്നേഹത്തോടെ പ്രകൃതിയുമായി അടുത്തു് ഇടപെഴുകി, സ്നേഹിച്ചും, കൂടുതലായി അറിഞ്ഞും, പിന്നീട് പ്രകൃതിയെ സ്വഭാവികമായും സംരക്ഷിക്കുക എന്ന മനോഭാവത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുക. ഇങ്ങനെയാണ് പ്രകൃതി സംരക്ഷണം സാധ്യമാകുന്നത്.

നമ്മുടെ സമൂഹത്തിൽ ഉയർന്ന വിദ്യാഭ്യാസവും ,ദീർഘകാല പരിശീലനവും നേടിയ നിരവധി ശാസ്ത്രകാരന്മാർ ഏതാനും ചില ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും കൂട്ടത്തോടെ സേവന കാലയളവ് പൂർത്തീകരിക്കുന്നു. എന്നാൽ അതേസമയം വിഞ്ജാനകേന്ദ്രമായി പുതിയ ശാസ്ത്രകാരന്മാർ അതെ അളവിൽ പ്രത്യക്ഷപെടുന്നുമില്ല. താല്പര്യ മനോഭാവത്തോടെ ജോലി ചെയ്യുന്ന അധ്യാപകരും, അവർ പകർന്നു നൽകുന്ന വിദ്യ അഭ്യസിക്കുന്ന വിദ്യാർത്ഥികളും പലപ്പോഴും പരിസ്ഥിതി വിഷയങ്ങൾ ശരിയായി ഗ്രഹിക്കുന്നില്ല. അതിനു കാരണം കാലാകാലങ്ങളിലെ മാറ്റങ്ങൾ നേരിൽ കണ്ട് പ്രകൃതിയിൽ നിന്നും പഠിക്കാത്തതിന്റെ പോരായ്മയാണ്. ഈ അവസരത്തിൽ പ്രകൃതി പഠനം പുതുയ തലത്തിൽ അഭ്യസിക്കേണ്ടത് ഒരു അത്യാവശ്യമായി നമുക്ക് മുന്നിൽ വരുന്നു.

അഴകുള്ള ചിറകുകളുയുമായി പറന്നകലുന്ന ചിത്രശലഭങ്ങൾ ഏവർക്കും കൗതുകകരമല്ലേ ?. ചിത്രശലഭ ഉദ്യാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് , തെരഞ്ഞെടുത്ത ചുറ്റുപാടിലെ ജീവികളെയും, സസ്യങ്ങളെയും സംരക്ഷിക്കുകയും അതിനെ കുറിച്ച് പഠിക്കുവാൻ അവസരമുണ്ടാക്കുകയും സാധാരണ ജനങ്ങളിലേക്ക് പ്രകൃതിസ്നേഹാനുഭവം എത്തിക്കുകയും എന്നതാണ്. പ്രകൃതി പഠനം പകർന്നു നൽകുവാൻ ചിത്രശലഭ ഉദ്യാനത്തിലെ നിരീക്ഷണങ്ങൾ സഹായിക്കുന്നുണ്ട്. ഇതിനകം നമ്മുടെ സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിലും, ചില സ്ഥാപനങ്ങളിലും, പൊതു സ്ഥലങ്ങൾ എന്നിവടങ്ങളിലും ഇത്തരം ഉദ്യാനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം ഉദ്യാനം കൊണ്ട് വെറും ഒരു സൗന്ദര്യ വൽക്കരണം എന്നതിന് അപ്പുറം ഒരു ശാസ്ത്രീയ തലം കൂടി ഉണ്ട്. നിരീക്ഷണം വഴി രേഖപ്പെടുത്തി വിവരങ്ങൾ താര്യതമ്മ്യം ചെയ്തു പഠന വിധേയമാക്കി പുതിയ കണ്ടെത്തലുകൾ സൃഷ്ടിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ മുൻ കരുതലുകൾ എടുക്കുന്നതിനും, ആരോഗ്യകരമായും, സുരക്ഷിതമായും സമൂഹത്തിൽ ജീവിക്കുന്നതിന് മനുഷ്യനും, മറ്റു ജീവികൾക്കും അവസരമൊരുക്കുന്നു.

പ്രാരംഭ തലം

 • ഉദ്യാന നിർമ്മാണം വിദ്യാലയങ്ങളിൽ.
 • ഉദ്യാനപാലനം
 • നിരീക്ഷണങ്ങൾ രേഖപെടുത്തൽ
 • വിവിധ പഠനങ്ങൾ
 • ഉദ്യാന പരിചരണവും പുതുക്കലും

പഠന തലം

 • വിവിധപഠന കുറിപ്പുകൾ ശേഖരിക്കൽ
 • വിശദമായ ഗവേഷണം
 • സംരക്ഷണത്തിന് അനിവാര്യമായ മാർഗ്ഗങ്ങൾ
 • ദോഷകരമായ കാര്യങ്ങൾ
 • ഭാവിപ്രവർത്തനങ്ങളുടെ മാതൃക

സമൂഹ തലം

 • വിവിധ പരിസ്ഥിതി അറിവുകളുടെ സ്വാംശീകരണം
 • ശരിയായ കാഴ്ചപ്പാട് സ്വരൂപിക്കൽ
 • പ്രകൃതിയോട് സ്നേഹത്തോടെയുള്ള സമീപനം
 • ചുറ്റുപാടിനെ കൂടുതലായി അറിയുവാൻ ശ്രമിക്കുക.
 • പ്രകൃതി സംരക്ഷണ ഉദ്യമങ്ങളിൽ പങ്കാളികളാവുക

പ്രവർത്തന മാതൃക

 • വിവിധ കേന്ദ്രങ്ങളിൽ ഉദ്യാനം നിർമിക്കുന്നു
 • മേൽനോട്ട ചുമതല,ആവശ്യമായ സാങ്കേതിക വിദ്യപകർന്നു നൽകൽ
 • നിരീക്ഷണ ക്ലാസുകൾ ,പഠന പ്രവർത്തനങ്ങൾ നടത്തുക , മറ്റുള്ള കേന്ദ്രങ്ങളുമായി ആശയങ്ങൾ പങ്കുവെക്കുക.
 • ആവശ്യമായ പഠനസഹായങ്ങൾ ഗവേഷണകേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക
 • വിവിധ പ്രസീദ്ധികരണങ്ങളിൽ കണ്ടെത്തലുകൾ പ്രസീദ്ധികരിക്കുക.

സാമ്പത്തിക ചിലവ്

ഉദ്യാന നിർമാണവും ആവശ്യമായ സസ്യങ്ങളും സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടെത്തുന്നു . ചുറ്റുപാടിലുള്ള നാട്ടു സസ്യങ്ങളാണ് ആവശ്യമായത്, അതിനാൽ സാമ്പത്തിക അധികച്ചിലവ് വരുന്നില്ല.

വിവിധ ക്ലാസുകൾ , ചിത്ര പ്രദർശനം ,പഠന പ്രവർത്തനങ്ങൾ എന്നിവക്ക് വിദ്യാലയങ്ങളിൽനിന്നും, സാമ്പത്തിക സഹകരണം ലഭിക്കുവാൻ അവസരമുണ്ട് എന്നതിനാലും, ഇത്തരം പ്രവർത്തികൾ ഏറ്റെടുത്തു നടത്തുവാൻ സുമനസ്സുകൾ എത്തും എന്നതും കൊണ്ടും, കാര്യമായ സാമ്പത്തിക ബാധ്യത ഇല്ല .

പ്രത്യേക ക്ഷണിതാക്കൾ, ക്ലാസ്സ്‌ നയിക്കുന്നവർ, പഠനം – ഗവേഷണം എന്നിവയിൽ ഏർപ്പെടുന്നവർ തുടങ്ങയവരുടെ സാന്നിദ്ധ്യവും സാങ്കേതിക സഹായവും സൗജന്യമായി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അധികമായി വരുന്ന സസ്യങ്ങളും വിത്തുകളും പരസ്പര സഹായത്തോടെ ഉള്ള കൈമാറ്റവും ശേഖരണവും ഇവയുടെ ലഭ്യത ഉറപ്പാക്കുന്നു.

ഏതെങ്കിലും സാഹചര്യത്തിൽ സാമ്പത്തിക ചിലവുകൾ ആവശ്യമായി വന്നാൽ, കലാ ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യാം, കൂടാതെ പൊതുപിരിവുകൾ, സുമനസ്സുകളുടെ സഹായം എന്നിവയിൽ കൂടി കണ്ടെത്താം. ഇത്തരം സംവിധാനം സമൂഹത്തിൽ പ്രകൃതി സംരക്ഷണത്തിൽ ഉത്തരവാദിത്ത്യ ബോധം ലഭിക്കുമെന്നു , അതിനാൽ ഭാവിയിലെ ഉദ്യാന പരിചരണം കൃത്യതയോടെ നടപ്പിലാക്കുവാൻ കഴിയും.

Crimson Rose (Atrophaneura hector) by J.M.Garg [CC BY-SA 3.0] via Wikimedia Commons

കഴിഞ്ഞ പതിനഞ്ചു വർഷക്കാലയളവിലെ ശലഭങ്ങളോടുള്ള എന്റെ അതിയായ സ്നേഹവും കൂടുതലായി അറിയണമെന്ന മോഹവും ആണ് ഇത്തരം ഒരു പ്രവർത്തനം നടത്തുന്നതിന്റെ പിന്നിലെ ഒരു കാരണം. 2004 – മുതൽ 2014 വരെ ഉള്ള പഠനങ്ങളുടെ-ഫലമായി ചക്കരശലഭങ്ങൾ എണ്ണം കുറഞ്ഞതായി കണ്ടെത്തി. നാട്ടു സസ്യങ്ങളുടെ കുറവാണ് പ്രധാനകാരണം. 1972 ലെ വന്യജീവി നിയമം മൂലം സംരക്ഷിച്ചിരിക്കുന്ന ഈ ശലഭം, ആനക്കും, കടുവക്കും സമാനമായ നിയമ സംരക്ഷണം നൽകുന്നു.

പ്രിയമുള്ളവരേ, ഇത്തരം പ്രവർത്തികൾ വരും തലമുറയ്ക്ക് പുതിയ പുതിയ അറിവുകൾ നൽകുമെന്നതിനും അപ്പുറം ഇവ ഉപയോഗിച്ച് നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലേക്കും വിദ്യാഭാസത്തിന്റെ പുതിയ തലം പ്രകൃതിപഠനത്തിലൂടെ ലഭിക്കും എന്ന് അറിയിക്കുന്നു.

Back to Top