ഇന്ദിര ഗാന്ധിയും ഓർക്കിടും

ഇന്ദിര ഗാന്ധിയും ഓർക്കിടും

സൈലന്റ് വാലി പ്രക്ഷോഭത്തെകുറിച്ചു കളാസ്സിൽ പറയേണ്ടി വരുമ്പോളൊക്കെ പറയാറുള്ളതാണ് എങ്ങനെ അന്നത്തെ KSEB യുടെ അശാസ്ത്രീയ നിലപാട് ഹെക്ടർ കണക്കിന് കന്യാവനങ്ങളെ മുക്കികൊല്ലാൻ തീരുമാനിച്ചു എന്നത്. അന്ന് കേരളം അതിനെ പ്രതിരോധിച്ചത് തികഞ്ഞ ശാസ്ത്ര തെളിവുകൾ വെച്ചാണ്. KS. Manilal, CV Subramaniam, CS Nair, തുടങ്ങിയ ശാസ്ത്രക്ജ്ഞർ അന്നതിന്റെ മുൻ നിരയിൽ നിന്ന് ആ കന്യാവനങ്ങളുടെ വൈവിധ്യം പൊതു സമൂഹത്തെയും രാഷ്ട്രീയ നേതൃത്വത്തെയും ബോധ്യപ്പെടുത്തിയതാണ്.

ഇതിൽ വളരെ പ്രധാനം Dr. Manilal നടത്തിയ പഠനങ്ങൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതാണ്. അവിടെ അപൂർവ്വ സസ്യങ്ങൾ/ജീവികൾ ഒന്നുമില്ല എന്നതായിരുന്നു KSEB യുടെ നിലപാട്. അന്ന് സൈലന്റ് വാലി നാഷണൽ പാർക്ക് ആയി പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധി എടുത്ത നിലപാട്, ഭരണ നേതൃത്വത്തിൽ ഉള്ളവർക്ക് ശാസ്ത്ര ബോധം എത്രത്തോളം അത്യാവശ്യമാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ്. പിന്നീട് അവിടെ നിന്നു പുതിയതായി ലഭിച്ച ഓർക്കിടിനു ഇന്ദിരാ ഗാന്ധിയുടെ പേര് നൽകിയാണ് KS Manilal ന്റെ നേതൃത്വത്തിൽ ഉള്ള ശാസ്ത്ര സംഘം ആദരിച്ചത് (Liparis indiraii). ഇതിന്റെ കഥ വളരെ വിശദമായി ശ്രീ Joseph Antony ഹരിത ഭൂപടം എന്ന സ്വന്തം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

അന്നത്തെ അശാസ്ത്രീയമായ നിലപാടിൽ നിന്നും KSEB ഒരടി മുന്നോട്ടു പോയിട്ടില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. വനം എന്നാൽ കേവലം മരങ്ങളുടെ കൂട്ടം എന്ന ധാരണ എന്നു മാറുമോ ആവോ?. ഒരു ദിവസം കൊണ്ട് വെളുപ്പിച്ചു എടുക്കുന്ന സ്വാഭാവിക വനം ഉണ്ടായി വരാൻ എടുക്കുന്ന കാലം 200 വർഷമൊന്നുമല്ല.

നാട് മുഴുവൻ വെളിച്ചം എത്തിക്കുന്ന KSEB ക്ക് സ്വയം വെളിച്ചം ഉണ്ടാവട്ടെ… പച്ച തുരുത്തുകൾ സംരക്ഷിക്കപ്പെടട്ടെ…

ചിത്രം1 ശാന്തിവനം കടപ്പാട്: Sajeev sir
ചിത്രം2 Liparis indiraii

Back to Top