ട്രാൻസ്പോസൺസ് 2019

ട്രാൻസ്പോസൺസ് 2019

91 വര്‍ഷം മുമ്പ് ഒരു ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഈ ദിനം നാം ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നു. ഇത്തവണത്തെ ശാസ്ത്രദിനം കടന്നുപോകുന്നത് നെസ്റ്റിലെ കൂട്ടുകാര്‍ക്ക് നിരീക്ഷണങ്ങള്‍ക്കായി സ്വന്തമായി ഒരു മൈക്രോസ്കോപ്പ് സ്വന്തമായി എന്ന സന്തോഷത്തിലാണ്.

ഓരോ വര്‍ഷവും ഓരോ തീമിലാണ് പ്രവര്‍ത്തനങ്ങള്‍  നെസ്റ്റിലെ കൂട്ടുകാര്‍ നാലുവര്‍ഷമായി വിവിധപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. നെസ്റ്റിലെ ഇത്തവണത്തെ ആശയം ജംപിങ്ങ് ജീൻസ് കണ്ടെത്തിയ ബാർബറാ മക്ലിന്ടോകിനെ സ്മരിച്ചു കൊണ്ടുള്ള ചോളകൃഷി ആയിരുന്നു. ജനിതക രംഗത്ത് കനത്ത സംഭാവന ചോള ഗവേഷണത്തിലൂടെ നടത്തിയ ശാസ്ത്രത്തിലെ ആ പ്രതിഭാശാലിക്ക് ചോളങ്ങൾ കൊണ്ടുള്ള ഒരു അനുസ്മരണം. അതാണ് ട്രാൻസ്പോസൺസ് 2019.

ചോളത്തിന്റെ വളർച്ച കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു ആദ്യശ്രമങ്ങൾ. കുട്ടികളെ അത്ഭുതപ്പെടുത്തികൊണ്ട് അവരേക്കാൾ ഉയരത്തിൽ കരുത്തോടെ വളർന്ന ചോളത്തിന്റെ ആന്തരിക ഘടനകൾ മനസിലാക്കാൻ ഒരു മൈക്രോസ്കോപ്പ് അത്യാവശ്യമാണ്. മൈക്രോസ്കോപ്പ് ഇല്ലാത്ത ജീവശാസ്ത്രം ജീവനില്ലാത്ത ശരീരം പോലെയാണ്. മൈക്രോസ്കോപ്പിനു വേണ്ടിയുള്ള അന്വേഷണങ്ങൾക്ക് സാമ്പത്തിക പ്രശ്നം മൂലം ഏതാണ്ട് അവസാനിപ്പിച്ചപ്പോഴാണ് എപ്പോഴും സഹായത്തിനെത്തുന്ന അരുണേട്ടൻ പകുതി സഹായഹസ്തവുമായി മുന്നോട്ടെത്തിയത്. കൂടെ  മനോജേട്ടനും കൂട്ടുകാരും ഏറ്റെടുത്തതോടെ ഒരു ബൈനോക്കുലര്‍  മൈക്രോസ്കോപ്പ് വാങ്ങാൻ പറ്റി. ഒരു സഹകരണ മൈക്രോസ്കോപ്പ്. ❤

ESAW Pathological Doctor Compound Student Microscope Contributors – Arun K.V, Ajith J. Johnson, Mini Anto, Manoj K.,Adil Nafar A., E.S. Praveen, Arun Krishnan, Sumesh, David Raju & Dhinil CA

Micrographia – Basic Microscopy Workshop by NEST

മൈക്രോസ്കോപ്പിലൂടെ സസ്യകോശ കുഞ്ഞറകളെ പരിചയപ്പെടുത്തൽ എസ്.എൻ കോളേജ് നാട്ടികയിലെ സസ്യ ശാസ്ത്ര ബിരുദാനന്തര വിദ്യാർത്ഥികളായ പവിത്രയും വൈഷ്ണവിയും കൂടി നിർവഹിച്ചു.

ഒരോ സസ്യ ചേദങ്ങളും അതീവ സൂക്ഷമതയോടെ കുട്ടികൾ വിശകലനം ചെയ്തു. മൈക്രോഗ്രാഫിയ ഒരു വലിയ വിജയം ആക്കി തീർത്ത എല്ലാവരോടും നന്ദിയോടെ സ്മരിക്കന്നു. തുടർന്നും ഈ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്..
നെസ്റ്റ് ഫൗണ്ടേഷനുവേണ്ടി
അജിത്ത്

 


Back to Top