പ്രഥമ കോൾ ഫിഷ് കൗണ്ട് 2018 റിപ്പോർട്ട് പ്രകാശനം ചെയ്തു.

പ്രഥമ കോൾ ഫിഷ് കൗണ്ട് 2018 റിപ്പോർട്ട് പ്രകാശനം ചെയ്തു.

ജനകീയവും വ്യവസ്ഥാധിഷ്ഠിതവുമയ പക്ഷിനിരീക്ഷണത്തിനും നാച്വറൽ ഹിസ്റ്ററിയും ഡോക്യുമെന്റേഷനും അതുവഴി ഓർണിത്തോളജി എന്ന ശാസ്ത്രത്തിലേക്കും പ്രകൃതിസ്നേഹത്തിലേക്കും ഇന്ത്യക്കാരെ കൈപിടിച്ചുനടത്തിയ സാലിം അലി എന്ന ഇന്ത്യയുടെ പക്ഷിമനുഷ്യന് സമർപ്പിച്ചുകൊണ്ട് പ്രഥമ കോൾ ഫിഷ് കൗണ്ട് 2018 ന്റെ റിപ്പോർട്ട് പ്രകാശനം 2018 നവംബർ 12ന് കേരള കാർഷിക സർവ്വകലാശാല കോണ്‍ഫറൻസ് ഹാളിൽ വച്ച് കേരളത്തിന്റെ കൃഷിമന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു.

കോളിലെ പക്ഷികളെക്കുറിച്ചന്വേഷിച്ച് തുടങ്ങിയപ്പോൾ മുതൽ ഇവയുടെ ആഹാരസ്ത്രോതസ്സ് എന്തായിരിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. കൃഷിക്കായി കോൾ വറ്റിക്കുന്നതോടെ ആയിരക്കണക്കിനുപക്ഷികളാണ് വിരുന്നെത്തുന്നത്. കോളിലെ മത്സ്യവൈവിദ്ധ്യത്തെക്കുറിച്ച് ഒരു സമഗ്രമായ അറിവുകളില്ല എന്ന തിരിച്ചറിവിൽനിന്നാണ് Kole Birders കൂട്ടായ്മയുടെ ഉത്സാഹത്തിൽ ആദ്യമായി ഒരു ജനകീയ സർവ്വെ 2018ലെ തണ്ണീർത്തടദിനത്തിൽ സംഘടിപ്പിക്കപ്പെട്ടത്. മുഴുവൻ പിന്തുണയുമായി കാർഷിക സർവ്വകലാശാലയിൽ Nameer PO സർ ഇന്ദിരാദേവി ടീച്ചറും സാങ്കേതിക പിന്തുണകളുമായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ Rajeev Raghavan സർ, Anu Gopinath, സജീവൻ സർ, കോൾ കർഷകസംഘത്തിലെ കൃഷിക്കാർ.. അകമഴിഞ്ഞ സഹകരണവുമായി മത്സ്യത്തൊഴിലാളികൾ.. ഫീൽഡിൽ ഇവരെയൊക്കെ കോഡിനേറ്റ് ചെയ്യാനും വഴികാണിക്കാനും ഒപ്പം കുടിയ കോളിലെ പക്ഷിക്കൂട്ടുകാർ. വിദ്യാർത്ഥികളും കർഷകരും അടങ്ങുന്ന നൂറിലധികം ആളുകൾ കൈകോർത്ത ശരിക്കും ഒരു ടീം വർക്കായ ഒരു സർവ്വെ എഫർട്ട്..
ഇതൊരു പ്രാഥമികശ്രമം ആകുന്നെയുള്ളു പക്ഷെ. വരും കാലങ്ങളിലും വിപുലമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു വേമ്പനാട് ഫിഷ് സർവ്വെയിൽ പങ്കെടുത്തപ്പോൾ മുതൽ സ്വപ്നം കണ്ടുതുടങ്ങിയതാണ് സ്വന്തം പാടത്തെ മീനുകളുടെ ഒരു കണക്കെടുപ്പും വൈവിധ്യാന്വേഷണവും. <3

2018 ലെ മഹാപ്രളയം ഇത്തരത്തിലുള്ള ജനകീയ ശ്രമങ്ങൾ നിരന്തരം തുടരേണ്ടതിന്റെ പ്രാധാന്യം ഉൾക്കാഴ്ച നൽകുന്നുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങൾ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ സമൂഹത്തിനു ലഭ്യമാകേണ്ടതുണ്ട്. പ്രളയത്തിൽ നാടിന്റെ ജൈവവിദ്ധ്യത്തിൽ എന്ത് ആഘാതമാണ് സംഭവിച്ചതെന്നറിയാൻ കമ്പയർ ചെയ്യാൻ ഒരു പ്രീവിയസ് ഡാറ്റയില്ല നമുക്ക്. ഓരോ പൗരനും പരിസ്ഥിതിസ്നേഹികൾക്കും ഇതിനുള്ള ഉത്തരവാധിത്വമുണ്ട്. India Biodiversity Portal, iNaturalist.org പോലുള്ള സിറ്റിസൺ സയൻസ് വിവരശേഖരണ പ്ലാറ്റ്ഫോമുകളിൽ നമുക്കൊരുമിച്ച് വിവരങ്ങൾ നാളേക്കായി സ്വരുക്കൂട്ടിവയ്ക്കാം.

മീനുകളുടെ കൗതുകലോകത്തിലേക്കെത്തിച്ച Rajaneesh, Shaji CP, VC Balakrishnan, Rajeev Raghavan, Greeshma Paleri .. മീനുകളേക്കാൾ എനിക്കിഷ്ടം പക്ഷെ മീൻപിടിക്കുന്ന പലതരത്തിലുള്ള നാടൻരീതികളറിയാനും മീൻമനുഷ്യരോട് സംസാരിക്കാനുമാണ്.

(റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ തന്നെ PDF കോപ്പി Creative Commons ലൈസൻസിൽ ഓപ്പൻ ആക്സസ്സ് ആയി തന്നെ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

Back to Top