വയൽ-നീർത്തട ഭേദഗതിയിൽ പ്രതിഷേധിച്ച് മന്ത്രിമാരുടെ കോലം കത്തിച്ചു

Posted by

കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൃഷി,റവന്യൂ മന്ത്രിമാരുടെ കോലവും പരിഷ്കരിച്ച നിയമവും കത്തിച്ചു. തിരുവാതിര ഞാറ്റുവേലയുടെ അവസാന നാളിൽ പരിസ്ഥിതി സൗഹൃദ കൂട്ടായ്‌മയായ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിലാണ് പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.

മൂഴിക്കുളം കവലയിൽ നടന്ന യോഗത്തിൽ സി ആർ നീലകണ്ഠൻ, ഡോ.സി എം ജോയി, പ്രൊഫ.കസുമം ജോസഫ്, എം മോഹൻദാസ്, പ്രേംകുമാർ ടി ആർ, വിനോദ് ടി ആർ എന്നിവർ സംസാരിച്ചു.

Leave a Reply