കായല്‍പ്പരുന്തുകളുടെ ദേശാടനപാതകള്‍

കായല്‍പ്പരുന്തുകളുടെ ദേശാടനപാതകള്‍

യമൻ-സൗദി അതിർത്തിയിലെ മലനിരകളിൽ ട്രക്കിങ് നടത്തുകയായിരുന്ന ഫഹദ് ഖാഷ് (Fahd Qash) എന്ന സൗദി ബാലൻ അത്ര സാധാരണമല്ലാത്ത ഒരു കാഴ്ചകണ്ടു. മലയുടെ മുകളിൽ മരണത്തോടടുത്തു കിടക്കുന്ന ഒരു പരുന്ത്; അതിന്റെ മുതുകിൽ എന്തോ ഒരു ഉപകരണം ഘടിപ്പിച്ചിരിക്കുന്നു!

പക്ഷികളുടെ സഞ്ചാരഗതിയറിയാനുള്ള ഓർണി ട്രാക്കിംഗ് ഉപകരണമായിരുന്നു അത്.ഫഹദ്, അതിൽ പ്രിൻറ്ചെയ്തിട്ടുള്ള ഈമെയിലിൽ ബന്ധപ്പെട്ടപ്പോൾ വളരെ അമ്പരപ്പിക്കുന്നതും, ജിജ്ഞാസകരവുമായ കുറേ വിവരങ്ങളാണ് മുന്നിൽ വാതിൽതുറന്നുവന്നത്.

കസാഖിസ്ഥാനിൽ നിന്ന് ഒരുവർഷം മുൻപ് Steppe Eagles നെ കുറിച്ചുപഠിക്കാൻ ഇത്തരം device ഘടിപ്പിച്ചു പറത്തി വിട്ട ഇരുപതോളം ഈഗിളുകളിൽ ഒരെണ്ണമായിരുന്നു അത്. ഈ ഒരുവർഷക്കാലം ഇങ്ങനെ ഉപകരണം ഘടിപ്പിച്ച ഈഗിളുകൾ സഞ്ചരിച്ച രാജ്യങ്ങളും, ദൂരവും, വഴിയും നമ്മെ ഏവരെയും ആകെ അമ്പരപ്പിച്ചു കളയുന്നതാണ്.

ഒരു വർഷത്തിനുള്ളിൽ അവ കടന്നുപോയ എത്രയെത്ര രാജ്യങ്ങൾ!

വ്യത്യസ്‌ത സമയങ്ങളിൽ പറത്തിവിട്ട ഈഗിളുകളെല്ലാം സഞ്ചരിച്ചത് ഏതാണ്ട് ഒരേ വഴിയിലൂടെ!

ഒരു ദിവസത്തിൽ ഏതാണ്ട് 330 കിലോമീറ്റർ വരെ ഇവ തുടർച്ചയായി പറക്കുന്നു!

വ്യത്യസ്ഥ സമയത്ത് പറത്തിവിട്ട 20ഓളം കായല്‍പരുന്തുകളുടെ സഞ്ചാരപാത സാറ്റ്ലൈറ്റ് മാപ്പില്‍ കൂട്ടിച്ചേര്‍ത്തുവച്ചപ്പോള്‍

ഏറ്റവും ശ്രദ്ധേയമായ, അത്ഭുതപെടുത്തുന്ന കാര്യം എന്തെന്നാൽ… മറ്റു ദേശാടനപക്ഷികളിൽ നിന്ന് വളരെ വ്യത്യസ്തമായി ഏല്ലാ സ്റ്റെപ്പി ഈഗിളുകളും കടൽ മുറിച്ചുകടക്കുന്നതിനെ ഒഴിവാക്കിയ രീതിയാണ്. കരയിലൂടെ പറക്കുമ്പോൾ അവയ്ക്ക് ആവശ്യമായിവരുന്ന ദാഹജലം കരയിൽ ലഭ്യമാവുമെന്നതും, അതിലൂടെ ഡീഹൈഡ്രേഷൻ ഒഴിവാക്കാമെന്നതുമാവണം പാതി ദൂരം കുറയുമെന്നിരിക്കെ പോലും, അവയെ കടൽ നിരാകരിക്കാൻ പ്രേരിപ്പിക്കുന്നത് എന്നതാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

അതല്ല, കടലിനപ്പുറം അവ പറക്കുന്ന ഉയരത്തിൽ നിന്നുപോലും മറ്റൊരു കര കാണാത്തതാവും കാരണം എന്നും ചില അഭിപ്രായങ്ങൾ ഉയർന്നു.

Steppe Eagle's Gape
Image: Sumeet Moghe [CC BY-SA 3.0] From Wikimedia Commons
കരയിലൂടെ പറന്നു നിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ മാർഗം എവിടെയാണെന്ന് നിങ്ങൾക്ക് മാപ്പിൽ വ്യക്തമായി കാണാം.

ചുരുക്കത്തിൽ… വെറും ഒരുവർഷത്തെ ഈ ഒരു ഈഗിളിന്റെ സഞ്ചാരം വെച്ചുനോക്കുമ്പോൾ അഹങ്കാരിയായ മനുഷ്യൻ എത്ര നിസ്സാരൻ!!

(എഴുതിയത്; എം സാദിഖ് തിരുന്നാവായ)


(‘ഇരുപത് വർഷം മുൻപ് റഷ്യയിൽനിന്ന് ട്രാക്കർ ഘടിപ്പിച്ചു വിട്ട ഒരു Eagle ൻറെ റൂട്ട് ട്രാക്കിംഗ്’ എന്ന പേരിൽ ഈ വാർത്തയും ചിത്രങ്ങളും വ്യാജമായി പ്രചരിക്കുന്നുണ്ടെങ്കിലും, ഇരുപതു വർഷംമുൻപ് ഈ Orni Tracking Device ലഭ്യമല്ല എന്നതും, 20 വർഷത്തോളം അത്തരത്തിൽ ഒരു ഉപകരണത്തിൻറെ ബാറ്ററി ലൈഫ് നിൽക്കില്ല എന്നതും, മേൽ വിവരിച്ച തരത്തിലൊരു വാർത്തയെ വഴിതിരിച്ചു വിട്ടതോ പരിഭാഷപ്പെടുത്തിയപ്പോള്‍ പിശകു സംഭവിച്ചതോ ആയിരിക്കാമെന്ന് സ്വയം തെളിയിക്കുന്നു.)


Back to Top