ചൂടുകാലമാണ്.. പാമ്പുകളുടെ സാന്നിധ്യം വീടിനകത്ത് വരെ സംഭവിച്ചേക്കാം.

ചൂടുകാലമാണ്.. പാമ്പുകളുടെ സാന്നിധ്യം വീടിനകത്ത് വരെ സംഭവിച്ചേക്കാം.

ചൂടുകാലമാണ്…….
പാമ്പുകളുടെ സാന്നിധ്യം വീടിനകത്ത് വരെ സംഭവിച്ചേക്കാം.മറ്റു ജീവികളെ പോലെ സ്വയം ശരീരോഷ്‌മാവ്‌ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഉരഗജീവികൾ വീടിന് ചുറ്റുപാടുകളിലും നനവുള്ള ഭാഗങ്ങളിലും (ഫ്രിഡ്ജ്,എ.സി,വാഷിംഗ്‌ മെഷീൻ തുടങ്ങിയവ) എത്തിയേക്കാം. വീടും വീടിന് ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക, അലക്ഷ്യമായി ജനാലകളും വാതിലുകളും തുറന്നിടാതിരിക്കുക, ശുചിമുറിയിലെയും മറ്റും വെള്ളം പുറത്തുപോകുന്ന പൈപ്പുകൾ വല കൊണ്ട് അടച്ചുവെക്കുക തുടങ്ങി ഇഴജന്തുക്കൾ വീടിനകത്തേക്ക് പ്രവേശിക്കുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് കരുതുക,ചെരുപ്പ് ധരിക്കുക.


കഴിഞ്ഞദിവസങ്ങളിലായി റെസ്ക്യു ചെയ്ത് തൊട്ടടുത്ത അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് രക്ഷപ്പെടുത്തിയ  കുറച്ച് പാമ്പുകള്‍;

Name :- Indian Spectacled Cobra (മൂർഖൻ)
Scientific Name :- Naja naja
Location :- Irinjalakkuda,Thrissur
Date :- 16/03/2019


തൃശ്ശൂർ അടാട്ട് ചാത്തൻ കോൾ പാടശേഖരത്തിൽ പുനർനിർമ്മാണത്തിനുവേണ്ടി ബണ്ട് പൊളിച്ചപ്പോൾ കണ്ടെത്തിയ മലമ്പാമ്പും മുട്ടകളും.തുടർന്നും ബണ്ടിന്റെയും പാലത്തിന്റെയും പണികൾ നടക്കുന്നതിനാൽ അവയെ സുരക്ഷിതമായി അവിടെ നിന്നും നീക്കം ചെയ്തു.മലമ്പാമ്പിനെ മറ്റൊരു അനുയോജ്യമായ ആവാസസ്ഥലത്ത് തുറന്നുവിടുകയും,18 മുട്ടകൾ വിരിയുന്നതിനുള്ള താൽക്കാലിക ക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു.
Name :- Indian Rock Python(മലമ്പാമ്പ്/പെരുമ്പാമ്പ്)
Scientific name :- Python molurus
Location :- Adatt,Thrissur
Date :- 15/03/2019


Name :- Common Krait(വെള്ളിക്കെട്ടൻ)
Scientific name :- Bungarus caeruleus
Location :- Ayyanthole,Thrissur
Date :- 14/03/2019

Back to Top