Its already too late

Its already too late

Image: John Cancalosi/ National Geographic

മനസ്സിനെ വളരെയേറെ വേദനിപ്പിച്ച ഒരു ചിത്രം.

ഇന്ത്യയിൽ പ്രതിദിനം 25000 ടൺ പ്ലാസ്റ്റിക് വേസ്റ്റ് ഉൽപാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്.

വലിയ ഒരു ശതമാനം കടലിൽ ആണ് എത്തിച്ചേരുക.

പ്രതിവർഷം 8 മില്യൺ ടൺ പ്ലാസ്റ്റിക് ആണത്രേ കടലിൽ നിക്ഷേപിക്കപ്പെടുന്നത്.

ഈ പ്ലാസ്റ്റിക് കടലിൽ ജീവിക്കുന്ന തിമിംഗലങ്ങൾ, ആമകൾ, പക്ഷികൾ എന്നിവയുടെ നിലനിപ്പിനു അതീവ ഭീഷണിയാണ് വരുത്തി വക്കുന്നത്.

പ്ലാസ്റ്റിക്കിന്റെ വിപത്തുകളെ പറ്റി പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററി ” A Plastic Ocean ” എല്ലാവരും ഒന്ന് കാണേണ്ടത് തന്നെയാണ്. കണ്ണു നനയാതെ ആ ഡോക്യുമെന്ററി കണ്ടുതീർക്കാൻ കഴിയില്ല.

മനുഷ്യൻ കാരണം ബാക്കി ജീവജാലങ്ങൾ എത്രമാത്രം നരകിക്കുന്നു എന്ന് നമുക്ക് മനസ്സിലാവും

ഇതിൽ നിന്നൊരു തിരിച്ചുപോക്കില്ല. “Its already too late”


Back to Top