Thekkinkadu Meetup May 2018

Thekkinkadu Meetup May 2018

മൺസൂൺ കാലത്തെ പ്രവർത്തങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കോൾ ബേഡേഴ്സ് കൂട്ടായ്മയുടെ കമ്മ്യൂണിറ്റി മീറ്റപ്പ്  മേയ് 19ാം തിയ്യതി വൈകീട്ട് 4 മണിയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വച്ച് കൂടുന്നു. തെക്കേ നടയ്ക്കടുത്തുള്ള മരച്ചുവട്ടിലോ അനുയോജ്യമായ സ്ഥലത്താകും ഒത്തുകൂടൽ. മൺസൂൺ സമയത്തെ പ്രധാനമായും കോളിലെ പക്ഷിനിരീക്ഷണവും നീർപക്ഷികളുടെ ബ്രീഡിങ്ങ് നിരീക്ഷണവും ജില്ലയിലെ കൊറ്റില്ലങ്ങളെക്കുറിച്ചുള്ള ഈ വർഷത്തെ കണക്കെടുപ്പും തേക്കിൻകാട്ടിലെ മരങ്ങളെ മാപ്പ് ചെയ്യുന്ന ട്രീസിറ്റി പ്രൊജക്റ്റും മൺസൂണിലെ മത്സ്യങ്ങളുടെ പ്രജനനവും നിയമവിരുദ്ധമായ ഊത്തപിടുത്തെ നിയന്ത്രിയ്ക്കാനുള്ള ഇടപെടലുകളും ജൂലൈ മാസത്തിലെ മഴനടത്തവും ഒക്കെയാണ് അജണ്ടകൾ.

ഒഴിവുള്ളവർ ചുമ്മാ ഇറങ്ങുക. തീർത്തും അനൗദ്ദ്യോഗികമായ ഒരു മീറ്റിങ്ങ് ആണ്. തെക്കേനടയിൽ ഒരുമിച്ചിരുന്ന് നമുക്കിത്തിരി നേരം പക്ഷികളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സംസാരിക്കാം. 🙂

ഫേസ്ബുക്ക് ഇവന്റ് പേജ് : https://www.facebook.com/events/194528044515793/

Image : Sajeesh Aluparambil

 

Back to Top