തണ്ണീർത്തടങ്ങൾ കണ്ണീർത്തടങ്ങൾ ആകുമ്പോൾ..

തണ്ണീർത്തടങ്ങൾ കണ്ണീർത്തടങ്ങൾ ആകുമ്പോൾ..

പ്രളയം വന്നതിനു ശേഷമാണ് മാലിന്യനിർമ്മാർജ്ജനം എത്രയധികം പ്രാധാന്യമർഹിക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞത്.. രണ്ടു ദിവസം മുൻപ് മിനി ചേച്ചി തൊമ്മാനയിൽ വെച്ച് പ്ലാസ്റ്റിക് ഡ്രൈവ് നടത്തുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ കൈ റെസ്റ്റ് എടുക്കേണ്ടത് കൊണ്ട് എന്തു ചെയ്യുവാൻ കഴിയും എന്ന് സംശയം ഉണ്ടായിരുന്നു. എങ്കിലും ചേച്ചിയോട് എത്താം എന്ന് പറഞ്ഞിരുന്നു..

കുറെ നാൾക്ക് ശേഷമുള്ള ഒത്തുചേരൽ സന്തോഷം നിറഞ്ഞതായിരുന്നു. മിനി ചേച്ചി, ഹാരി, റിഥ്വിക് , ഗഫൂർക്ക, സിജി എല്ലാവരും കൂടെ ആരംഭിച്ച പ്ലാസ്റ്റിക്ക് ക്ലീനിങ്ങ് വളരെ നന്നായി ചെയ്യുവാൻ കഴിഞ്ഞു. ജനങ്ങൾ ഓരോരുത്തരും അലക്ഷ്യമായി ചെയ്യുന്ന ഓരോ പ്രവർത്തികളും പ്രകൃതിയ്ക്കും മറ്റുള്ളവർക്കും എത്രയധികം ബുദ്ധിമുട്ടു നൽകുന്നു എന്ന് മനസ്സിലാക്കുവാൻ അധിക സമയം വേണ്ടി വന്നില്ല…ഒരു ചെറിയ പ്രദേശം കവർ ചെയ്തപ്പോഴേക്കും 3 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും 1 ചാക്ക് കുപ്പികളും ലഭിച്ചു. എല്ലാവരും കൂടെ ഒത്തു ചേർന്ന് ക്ലീനിങ് ശരിക്കും രസമായിരുന്നു. എല്ലാ തിരക്കുകളും മാറ്റി വെച്ചു ഇതിനായി ഒത്തു കൂടിയ എല്ലാവരോടും നന്ദി പറയുന്നു.. വിളിച്ച മിനി ചേച്ചിയ്ക്കും പ്രത്യേകം നന്ദി..

മിനി ചേച്ചി പറഞ്ഞത് പോലെ കേരളത്തിലെ മുഴുവൻ ജനങ്ങളും , ഒരു ദിവസം ഒത്തുചേർന്നു ക്ലീനിങ് തുടങ്ങുകയും നല്ലൊരു നിയമനിർമാണവും ഉണ്ടെങ്കിൽ ഒരു പരിധി വരെ മാലിന്യനിർമ്മാർജ്ജനത്തിനു പരിഹാരം ഉണ്ടാകുമായിരിക്കാം…നമ്മുടെ വീടും നാടും വൃത്തിയായി ഇരിക്കുന്നത് ഓർക്കുമ്പോഴേ എത്ര സന്തോഷം ആണ്, പ്രാവർത്തികമായലോ ..ആഹാ ..എത്ര ഗംഭീരം ❤

Header Image – Copyrighted to World Migratory Bird Day www.worldmigratorybirdday.org
Header Image – Copyrighted to World Migratory Bird Day www.worldmigratorybirdday.org

Back to Top