അങ്ങാടിപ്പുറത്തെ ചെമ്പന്‍ വാനമ്പാടി; മലപ്പുറം ജില്ലയുടെ 365ആമത്തെ പക്ഷി

അങ്ങാടിപ്പുറത്തെ ചെമ്പന്‍ വാനമ്പാടി; മലപ്പുറം ജില്ലയുടെ 365ആമത്തെ പക്ഷി

ഇന്നത്തെ ദിവസം എനിയ്ക്ക് വളരെ അധികം സന്തോഷം തരുന്ന ഒന്നാണ്. രണ്ടുവര്‍ഷമായി പക്ഷി നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും ഈയൊരു വര്‍ഷമാണ് എന്‍റെ ശേഖരത്തിലേക്ക് കുറെ പക്ഷികള്‍ വന്നു ചേര്‍ന്നത്. മൂന്നാഴ്ച മുന്‍പ് ഫേസ്ബുക്കില്‍ നിന്നും പരിചയപ്പെട്ട Manoj Karingamadathil ന്റെ കൂടെ തൃശ്ശൂര്‍ ജില്ലയിലെ വാഴാനിഡാമില്‍ സാലിം അലി ദിനത്തോടനുബന്ധിച്ച് ഒരു ബേഡിംങ് വാക്കില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായി.കുറെ വലിയ ആളുകളോടൊപ്പം പങ്കുചേരാനും കുറെ അറിവുകള്‍ നേടാനും കഴിഞ്ഞു. ഇതുവഴി നമ്മള്‍ കണ്ടെത്തിയ പക്ഷിളെ ഒരു ഡാറ്റയായി നിലനിര്‍ത്താന്‍ ebird എന്ന ഒരു ആപ്പ് ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു.ഈ ആപ്പ് ഞാന്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ഉപയോഗിച്ചിരുന്നു.

പക്ഷെ അതിന്‍റെ അനന്ത സാധ്യതകളെ കുറിച്ച് എനിയ്ക്ക് അറിയില്ലായിരുന്നു.ഇന്ന് അതിന്‍റെ ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്.അതായത് കഴിഞ്ഞ ജൂലൈയില്‍ മഴ മാറി നിന്ന സമയത്ത് അങ്ങാടിപ്പുറം ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തു നിന്ന് എനിയ്ക്കൊരു Rufous tailed lark(ചെമ്പന്‍ വാനമ്പാടി)പക്ഷിയെ കാണാനും ഫോട്ടോയെടുക്കാനും സാധിച്ചിരുന്നു.ebird ല്‍ check list തയ്യാറാക്കിയതില്‍ ഈ വിവരം കൂടി ചേര്‍ക്കുകയുണ്ടായി.

അതു കഴിഞ്ഞ് ഇന്നു വെെകുന്നേരം മലപ്പുറം ജില്ലാ birding group ലെ അഡ്മിനും സുഹൃത്തുമായ Vivek എന്നെ വിളിക്കുകയും ഒരു ലോട്ടറിയ്ക്ക് സാധ്യതയുണ്ടെന്നും ഒന്നു കൂടി ഉറപ്പുവരുത്താനും ഫോട്ടോ അപലോഡ് ചെയ്യാനും പറയുണ്ടായി.ആ കാര്യങ്ങള്‍ അപ്പോള്‍ തന്നെ ചെയ്യുകയും ചെയ്തു.പിന്നെയാണറിയുന്നത് ഈ പക്ഷിയെ ആദ്യമായും അവസാനമായും കണ്ടത് 2005-ല്‍ പാലക്കാട് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ അണെന്നും അതിനുശേഷം ഇപ്പോള്‍ മലപ്പുറം ജില്ലയിലാണെന്നും.ഫോട്ടോ ആദ്യത്തേതും.മലപ്പുറം ജില്ലയുടെ 365ാം പക്ഷി.
https://ebird.org/view/checklist/S50250331

Back to Top