പക്ഷിപ്രിയരേ.. നമ്മുടെ പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്..
പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുന്നു(നന്ദി ഇല്ല).
ഒരു മത്സരം എന്നതിലുപരി കണ്ണിൽപെടാൻ ബുദ്ധിമുട്ടുള്ളതും, ഐഡന്റിഫിക്കേഷൻ വിഷമമുള്ളതുമായ സ്പീഷീസുകളെ കണ്ടെത്താനും ebird-ൽ റെക്കോർഡ് ചെയ്യിക്കാനുമായിരുന്നു ഈ എളിയ ശ്രമത്തിന്റെ ഉദ്ദേശ്യം. ഇതിൽ നമ്മൾ എത്രത്തോളം വിജയിച്ചു എന്ന് നോക്കാം. നിങ്ങൾ കണ്ട റാപ്റ്റർ/പീപ് സ്പീഷീസ് ലിസ്റ്റും അവ രേഖപ്പെടുത്തിയിട്ടുള്ള ebird ലിങ്കും ഒരു ലിസ്റ്റായി നമ്മുടെ കോമൺ ഇമെയിൽ ഐഡി kolebirders[at]gmail[dot]com – ലേക്ക് എത്രയും വേഗം അയക്കുക. ജനുവരി 6,7 തീയതികളിൽ നടക്കുന്ന കോൾ സർവ്വേ വേദിയിൽവെച്ച് ‘പ്രോത്സാഹനസമ്മാനങ്ങൾ’ നൽകുന്നതായിരിക്കും..
–വിവേക് & ആദിത്യൻ
കോഡിനേറ്റേഴ്സ് (പീപ്പ് & റാപ്റ്റർ ചലഞ്ച് 2017)