ഉസ്‌കൂളു പൂട്ട്യേ…!-കൂട് മാസിക 2018 ഏപ്രിൽ പതിപ്പ്
‘ഉസ്‌കൂളു പൂട്ട്യേ…!’ എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്‌സുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്‌സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കില്‍ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മരവലയത്തിലുമാണ്.