കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ഒരു ടൂർ

കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ഒരു ടൂർ

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാൽ – തുമ്പൂർമുഴിD MC ഒരുക്കുന്ന ‘ Thrissur Kole land Tour ‘. തൃശ്ശൂരിന്റെ കോൾപ്പാടങ്ങളിലൂടെ ദേശാടനക്കിളികളെത്തേടി ചാലക്കുടി PWD Rest House ൽ നിന്ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന യാത്ര7.30 ന് തൃശ്ശൂർ ജില്ലാ ടൂറിസം ഓഫീസിൽ എത്തുന്നു.തുടർന്ന് തൃശ്ശൂർ കോൾപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് അപൂർവ്വങ്ങളായ ദേശാടന പക്ഷികളെയും നാടൻ കിളികളെയും കണ്ടു കൊണ്ട് വയൽക്കാറ്റേറ്റ് പാടവരമ്പത്തെ ചെറിയനാടൻ ചായക്കടയിൽ നിന്ന് പ്രഭാത ഭക്ഷണം. തുടർന്നുള്ള യാത്ര ചേറ്റുവയിലേക്കാണ്. ചേറ്റുവ കായലിനോട് ചേർന്നുള്ള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റോററ്റിലാണ് ഉച്ചഭക്ഷണം. ചേറ്റുവ കായലും, കനോലി കനാലും ഇഴചേരുന്ന, പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ രസകരമായ ബോട്ടിങ്ങ്. കേരളത്തിലെ വ്യത്യസ്ത ഇനം കണ്ടലുകളെക്കുറിച്ചുള്ള ഗൈഡിന്റെ വിവരണത്തിനോടൊപ്പം കണ്ടലുകളെ അടുത്തറിഞ്ഞ് ഒരു ബോട്ട് സഫാരി. കണ്ടലുകൾക്കിടയിൽ ജീവിക്കുന്ന അപൂർവ്വ ഇനം ജലജീവികളെയും പക്ഷികളെയും കണ്ടു കൊണ്ട് യാത്ര മറ്റാരു ലക്ഷ്യത്തിലേക്ക്. ചാവക്കാട് ബീച്ച് – സായാഹ്ന സൂര്യന്റെ സൗന്ദര്യം നുകർന്ന് ബാല്യകാല സ്മരണകളെ വീണ്ടും ഓർമിപ്പിച്ച് കൊണ്ട്, പട്ടം പറത്തി ബീച്ചിലൂടെ ഒരു ‘ ബീച്ച് വാക്ക് ‘ .മറക്കാനാവാത്ത ഒരു ദിനം നേടിക്കൊണ്ട് തിരിച്ച് തൃശ്ശൂർ വഴി8 pm ന് ചാലക്കുടിയിൽ തിരിച്ചെത്തുന്ന ഈ യാത്രയ്ക്ക് 850/- രൂപ മാത്രമാണ് നിരക്ക്. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും 0480 2769888, 9497069888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

Back to Top