ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം വംശ നാശത്തിലേക്ക് അടുക്കുകയാണ് നാം..

ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം വംശ നാശത്തിലേക്ക് അടുക്കുകയാണ് നാം..

പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന IUCN (International Union for Conservation of Nature) ന്റെ ചുവന്ന പട്ടിക അഥവാ റെഡ് ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിച്ചു. ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. മൊത്തം കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു എന്നത് ഈ വർഷം പുതുക്കിയ ലിസ്റ്റിന്റെ ഒരു പ്രത്യേകത ആണ്.

മൊത്തം 105,732 സ്പീഷീസുകളുടെ കണക്കെടുത്തപ്പോൾ 28,000 സ്പീഷീസുകൾ വ്യാപക വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി. പതിവുപോലെ മനുഷ്യന്റെ കൈകടത്തൽ തന്നെ ആണ് വില്ലൻ. ഇത്തവണത്തെ ലിസ്റ്റിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ഒരെണ്ണം പോലും സ്വന്തം സ്ഥാനത്തിന് പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഉദാഹരണത്തിന് Cercocebus torquatus എന്ന ചെന്തോപ്പി കുരങ്ങൻ വംശ നാശ ഭീഷണി നേരിടാൻ സാധ്യത ഉണ്ട് (Vulnerable) എന്ന നിലയിൽ നിന്നും , വംശ നാശ ഭീഷണി നേരിടുന്ന ജീവി എന്ന സ്ഥാനത്തിലേക്ക് പോയിട്ടുണ്ട്. വീട്ടി ഉൾപ്പെടെ അയ്യായിരത്തിൽ പരം സസ്യങ്ങളും 500 ഓളം ആഴക്കടൽ ജീവികളും വംശ നാശ ഭീഷണി നേരിടുന്ന സ്ഥാനത്തിൽ എത്തിയിട്ടുണ്ട്.

ഏകദേശം , 873 സ്പീഷീസുകൾ വംശ നാശം സംഭവിച്ചതായും, 73 സ്പീഷീസുകൾ വന്യതയിൽ നാശം സംഭവിച്ചതായും, 6,127 സ്പീഷീസുകൾ വംശ നാശത്തിന്റെ വക്കിൽ നില്കുന്നതായും പുതിയ കണക്കുകൾ പറയുന്നു.

സ്പീഷീസുകളെ ശാസ്ത്രീയ അളവ് കോൽ ഉപയോഗിച്ച് അളക്കുകയും അവയെ 8 വ്യത്യസ്ത തരമായി തിരിക്കുകയുമാണ് IUCN Redlist ചെയ്യുന്നത്. വംശ നാശം സംഭവിച്ചവ (Extinct)യിൽ തുടങ്ങി, ആശങ്കപ്പെടേണ്ടതില്ല (Least Concern) എന്ന നില വരെ അവയുടെ സംരക്ഷണ ആവശ്യമനുസരിച്ചാണ് തരം തിരിവ്.

ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം വംശ നാശത്തിലേക്ക് അടുക്കുകയാണ് നാം…

കൂടുതൽ വിവരങ്ങൾ Unsustainable fishing and hunting for bushmeat driving iconic species to extinction – IUCN Red List


Cover Image Copyrighted www.iucn.org

Back to Top