മൺസൂൺ സമയത്ത് മീനുകളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലുവർഷമായെന്ന് ഫേസ്ബുക്ക്. ആ നാലുവർഷങ്ങളിലെ സമ്പാദ്യമാണ് മാപ്പിൽ.ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് കോഡിനേറ്റ്സും ഫോട്ടോയും അടക്കം പാടത്തെ അനധികൃതമായ സ്ഥാപിക്കുന്ന അശാസ്ത്രീയമായ മീൻപിടുത്തവും നിരോധിച്ച വലകളും കൂടുകളും കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കി ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും ജില്ലാകളക്ടർക്കും സമർപ്പിച്ചും സോഷ്യൽ മീഡിയയിലെയും പത്രങ്ങളിലേയും ക്യാമ്പെയിനിങ്ങും ഇന്ന് നാട്ടിലെ ജനങ്ങൾക്കിടയിൽ വളരെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഊത്തയിളക്കത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ ഊത്തസമയങ്ങളിൽ ക്യാമ്പയിനുകൾക്ക് ഊർജ്ജമായി Dr.CP Shajiയേട്ടൻ. ഏകോപിപ്പിച്ച ചാലക്കുടി പുഴസംരക്ഷണ സമിതിയിലെ Rajaneesh.പ്രത്സാഹനങ്ങൾ നൽകിയ റിവർ റിസർച്ച് സെന്ററിലെ Latha Anantha. ഫീൽഡ് വർക്കിൽ എപ്പോഴും കൂട്ടായി Kole Birders ലെ കൂട്ടുകാർ. കട്ടയ്ക്ക് കൂടെ നിൽക്കുന്ന KFRIലെ ഗ്രീഷ്മ പാലേരി. ഓൺലൈനും മറ്റും മീനിനെക്കുറിച്ചും ഊത്തയെക്കുറിച്ചുമെല്ലാം അറിവ് പകർന്നുതന്നിട്ടുള്ള Jithin & Anil Sree. പത്രമാധ്യമസുഹൃത്തുക്കൾ പ്രത്യേകിച്ച് K.k. Sreeraj & Anith Anilkumar. തളിർ മാസികയിൽ നിർബന്ധിച്ച് ലേഖനമെഴുതിച്ച Navaneeth Krishnan S. കോളിലെ മത്സ്യവൈവിധ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്താനും വാർഷിക സർവ്വെ പരിപാടികൾക്ക് ഈ വർഷം തുടക്കം കുറിച്ച് Kerala University of Fisheries and Ocean Studies – KUFOS, Kerala Agricultural University ( KAU ) Rajeev Raghavan Nameer PO & Team.
കൃത്യസമയങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികളെടുക്കുന്ന District Collector, Thrissur & Fisheries Department officials. മത്സ്യപഠനങ്ങൾ തയ്യാറെടുക്കുന്ന Ajith Johnson ന്റെ നേതൃത്വത്തിലുള്ള NESTലെ കൊച്ചുകൂട്ടുകാർ…
& അറിവുകൊണ്ടും അനുഭവം കൊണ്ടും മുന്നോട്ടുനയിക്കുന്ന മീൻ ചേട്ടന്മാർക്കും
ഇത്തവണത്തെ ഊത്തക്കാലവും പേറ്റുനൊവിന്റെ ദേശാടനവഴികളെ പ്രതിബന്ധങ്ങൾ മാറ്റി നെൽപ്പാടങ്ങളൊരു മണിയറയാക്കാനും അവയുടെ സുസ്ഥിരമായ നിലനിൽപ്പിനും വൈവിദ്ധ്യത്തിനും മത്സ്യസമൃദ്ധിയ്ക്കും ഒരുമിച്ച് പ്രവർത്തിയ്ക്കാം. ഊത്തക്കാലാശംസകൾ 🐟
(ഞങ്ങളുടെ പാടത്തെ കുറച്ച് മീൻ കാഴ്ചകളും കൂടെ.)