പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം (Greater Flamingo) പക്ഷിനിരീക്ഷകൻമാർക്ക് കൗതുകമായി.

Phenicopterus Roseus എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഈ പക്ഷിയെ വലിയ അരയന്നക്കൊക്ക്, വലിയ പൂനാര, നീർനാര തുടങ്ങിയ പേരിലും അറിയപ്പെടുന്നുണ്ട്. ഡിസംബർ 1 മുതൽ കോഴിക്കോട് കടപ്പുറത്ത് കാണപ്പെട്ടു. ഒരുസ്ഥലത്ത് കുറെ സമയം തീറ്റതേടിയ ശേഷം തൊട്ടടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയും ഈ പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നതുമായാണ് കാണപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത ഒഒരു പക്ഷിയാണ് കടപ്പുറത്തെത്തിയിരിക്കുന്നത്.

പ്രായപൂർത്തിയായവക്ക് പിങ്ക് കലർന്ന വെള്ള നിറവും കൊക്കിനും കാലിനും ചിറകിന്റെ അടിഭാഗത്ത് പിങ്ക് നിറവും പ്രായപൂർത്തിയാകാത്തവയ്ക്ക് കൊക്കിലും കാലിലും ശരീരത്തിലും ചാരനിറത്തിലാണ് കാണപ്പെടുന്നത്. ഇവ പിന്നീട് പ്രായപൂർത്തിയാകുന്ന മുറക്ക് പിങ്ക് നിറത്തിലേക്ക് മാറുന്നതാണ്. ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഗുജറാത്തിൽ നിന്ന് മാത്രമേ കൂട് വെക്കുന്നതായും സന്താനോൽപാദനം നടത്തുന്നതായും റിപ്പോർട്ടുകൾ ഉള്ളത്. ദേശാടനപക്ഷിയല്ലെങ്കിലും ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങൾ, വെള്ളത്തിന്റെ ലഭ്യത എന്നിവക്ക് അനുസരിച്ച് ദേശാടനം നടത്തുന്നതായും കാണപ്പെടുന്നുണ്ട്. പൊതുവെ വലുതം ചെറുതുമായ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുന്നത് എങ്കിലും ഒറ്റപ്പെട്ടും കാണാറുണ്ട്. ജില്ലയിൽ നിന്നും ഇത് നാലാം തവണയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 1993 ൽ കടലുണ്ടിയിൽ നിന്നും, 2004 ൽ കല്ലായി അഴിമുഖത്തുനിന്നും, കഴിഞ്ഞവർഷം വീണ്ടും കടലുണ്ടിയിൽ നിന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം തൃശ്ശൂർ ജില്ലയിലെ കോൾമേഖലയിൽ നിന്നും എറണാകുളം ജില്ലയിലെ കടമക്കുടിയിൽ നിന്നും കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവ തീറ്റ തേടുന്നത് കാണാൻ അതീവ സുന്ദരമാണ്. കൊക്കുകൾ ചളിക്കുള്ളിൽ ആഴത്തി തീറ്റ അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. വലിയ കുട്ടം, ആകുമ്പോൾ ഇത് കൂടുതൽ സുന്ദരമാവും. നീർപക്ഷികളിൽ വലിയതും മനോഹരവുമായപക്ഷിയാണ് ഫ്ലമിംഗോകൾ.

ഇന്ത്യയിൽ രണ്ട് തരം രാജഹംസങ്ങളെ കണ്ട് വരുന്നുണ്ട്, വലിയരാജഹാംസവും (Greater Flamingo) ചെറിയ രാജഹംസവും (Lessor Flamingo).

Image – Jithesh Nochad
Back to Top