ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ

ലോകം ഇനി നാലുനാൾ പക്ഷികൾക്ക് പിന്നാലെ


ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി 16 മുതൽ 19 വരെ നടക്കും. https://birdcount.in/event/gbbc2018/ താല്പര്യമുള്ള ആർക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടൽത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവങ്ങൾ ഡോക്യുമെന്റ് ചെയ്യാം. www.ebird.org എന്ന വെബ്സൈറ്റിലൂടെയാണ് പക്ഷിപ്രേമികൾ ഈ ഉദ്യമം നടത്തുന്നത്. ഈ സൈറ്റിൽ അകൗണ്ട് ഉണ്ടാക്കി ആർക്കും ഇതിൽ പങ്കാളികളാകാം. ഒരു സ്ഥലത്തുനിന്ന് 15 മിനിറ്റ് നിരീക്ഷിച്ച് കാണുന്ന പക്ഷികളുടെ പട്ടിക തയ്യാറാക്കി വിവരങ്ങൾ വെബ്സൈറ്റിലൂടെ ചെക്ക് ലിസ്റ്റുകളായി അപ്ലോഡ് ചെയ്യാം. ചിത്രങ്ങളും കുറിപ്പുകളും ചേർക്കുകയും ചെയ്യാം. 2017ലെ GBBC യിൽ 140ൽ അധികം രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു. 5,940 തരം പക്ഷികളെ ലോകം മുഴുവനായി ഈ നാലുദിവസങ്ങളിൽ ലോകത്തിന് ഡോക്യുമെന്റ് ചെയ്യാനായി. ഇന്ത്യയിൽ നിന്നും വളരെ സജീവമായ പങ്കാളിത്തത്തിൽ 1440 പക്ഷിനിരീക്ഷർ 825 ഇനം പക്ഷികളെ റിപ്പോർട്ട് ചെയ്തു. ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ ഇവന്റ് കേരളത്തിലെ നിരവധി കൂട്ടായ്മകളും പരിസ്ഥിതിസംഘടനകളും സജീവമായി തന്നെ സംഘടിപ്പിച്ചുവരുന്നു.

ക്യാമ്പസ്സ് ബേഡ് കൗണ്ട്

നിങ്ങൾ പഠിക്കുന്നതോ ജോലിചെയ്യുന്നതോ താമസിക്കുന്നതോ ഏതെങ്കിലും നല്ലൊരു ആവാവവ്യവസ്ഥയുള്ള നിറയെ പക്ഷികളുള്ള ഒരു ക്യാമ്പസ്സിലാണോ? പക്ഷികളെ നിരീക്ഷിക്കാനും ഡോക്യുമെന്റ് ചെയ്യാനും ഇഷ്ടവും താല്പര്യമുണ്ടോ?

എങ്കിൽ Great Backyard Bird Count (GBBC) (Feb 16-19) യുടെ ഭാഗമായുള്ള ക്യാമ്പസ്സ് ബേഡ് കൗണ്ടിൽ ഭാഗമാകൂ. പങ്കെടുക്കൂ. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും
https://birdcount.in/event/cbc2018/

ഇന്ത്യയിലെ നൂറോളം ക്യാമ്പസ്സുകളുടെ കൂട്ടത്തിൽ നിങ്ങളുടെ ചുറ്റുമുള്ള പക്ഷിലോകവും അടയാളപ്പെടുത്തൂ. വൈവിദ്ധ്യങ്ങളെ അടയപ്പെടുത്തുന്നതോടൊപ്പം ക്യാമ്പസ്സിന്റെ പാരിസ്ഥിതികമായ പ്രാധാന്യവും മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ആശയങ്ങളും ചർച്ചകളും സഹപ്രവർത്തകരുമായി പങ്കുവയ്ക്കൂ.
പക്ഷികളുടെ പച്ചതുരുത്തുകളാകട്ടെ നമ്മുടെ ഓരോ ക്യാമ്പസ്സുകളും..
കഴിഞ്ഞ വർഷം 2017ൽ 23 സംസ്ഥാനങ്ങളിലെ 187 ക്യാമ്പസ്സുകളിൽ നിന്നായി ഇതേദിവസം 455 സ്പീഷ്യസ്സുകളെ ഡോക്യുമെന്റ് ചെയ്യാനായി.

നിങ്ങൾ ചെയ്യേണ്ടത്
🐥മുകളിലെ ലിങ്കിൽ നിങ്ങളുടെ സ്ഥാപനവും രജിസ്റ്നിന്നുകൊണ്ടോസാധിക്കുമെങ്കിൽ ഒരു പരിപാടിയായി സംഘടിപ്പിക്കുക. അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം പക്ഷിനിരീക്ഷണത്തിനിറങ്ങുക.
🐥ഇബേഡിൽ www.ebird.org ഒരു അകൗണ്ട് എടുക്കുക. നിങ്ങളുടെ ക്യാമ്പസ്സ് ഒരു ഹോട്ട്സ്പോട്ട് ആയി അടയാളപ്പെടുത്തുക.
🐥16-19 ഫെബ്രുവരി 2018 ദിവസങ്ങളിൽ കൂട്ടുകാരോടൊത്ത് ക്യാമ്പസ്സിൽ കറങ്ങി പലതരം ഹാബിറ്റാറ്റുകൾ നിരീക്ഷിച്ച് 15 മിനിറ്റ് ദൈർഘ്യമുള്ള ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കുക. അപ്ലോഡ് ചെയ്യുക. പുസ്തകത്തിൽ എഴുതാമെങ്കിലും ഫീൽഡിലെ ഡോക്യുമെന്റേഷന് ഇബേഡ് മൊബൈൽ ആപ്പ് നിങ്ങൾക്ക് ഉപകരിക്കുന്ന ഒരു ടൂൾ ആയിരിക്കും.
🐥വിശേഷങ്ങൾ, ഫോട്ടോസ് സോഷ്യമീഡിയയിലും സുഹൃത്തുക്കൾക്കും പങ്കുവയ്ക്കുക. #cbc2018 എന്ന ഹാഷ്ടാഗ് ഉപയോയിക്കാം.

ബന്ധങ്ങള്‍ക്ക്

Trivandrum – AK Sivakumar, 9447386978
Pathanamthitta – Hari Mavelikara – 9447224651
Kollam – Jishnu R 9447150300
Kottayam – Dr B Sreekumar – 9447289250
Idukki – Premchand R – 9895348813
Ernakulam – Vishnu Kartha – 9446437410
Thrissur – Praveen ES – 9447467088
Palakkad – Venugopalan R 9495197154
Malappuram – Divin Murukesh / Sayeer – 8281779289 & 9961703737
Kozhikode – Satyan Meppayur – 9447204182
Kannur- Roshnath R – 9995709530
Kasaragod – Maxim Rodriguez – 9656319790
Wayanad – Rathish RL – 9387387023 &
Alapuzha – Harikumar Mannar – 9447144425

Back to Top