കോപ്പിറൈറ്റിന് ഒരാമുഖം

കോപ്പിറൈറ്റിന് ഒരാമുഖം

പകർപ്പവകാശത്തെക്കുറിച്ചും അതിന്റെ ഉപയോഗ-ദുരുപയോഗ സാധ്യതകളെക്കുറിച്ചുമുള്ള ആശങ്കകൾ പലരും പങ്കുവെച്ചിരിക്കുന്നത് വായിക്കാനിടയായി. എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാം.

ഒരാൾ തന്റെ അധ്വാനം ഉപയോഗിച്ചു നിർമ്മിക്കുന്ന ഒരു സൃഷ്ടിയുടെമേൽ അയാൾക്കുള്ള അവകാശമാണ് ബൗദ്ധിക സ്വത്തവകാശം (Intellectual property or “IP”). ആ സൃഷ്ടി പ്രത്യക്ഷമായ ഒന്നാണെങ്കിൽ അതിന്റെ പകർപ്പുകൾ ഉണ്ടാക്കാൻ സൃഷ്ടാവിൽനിന്നും പകർപ്പവകാശ അനുമതി (copyright) വാങ്ങേണ്ടതുണ്ട്. ഈ അവകാശത്തിന്റെ കാലാവധി മിക്കരരാജ്യങ്ങളിലും സൃഷ്ടാവ് മരിച്ചിട്ട് 70 വർഷം കൂടിയാണ്. അതുകഴിഞ്ഞാൽ അത് പൊതുമുതൽ ആണ് (Public domain).

അതായത് നമ്മൾ രേഖാമൂലം പകർപ്പവകാശ അനുമതി നല്കിയ്യില്ലെങ്കിൽ നമ്മുടെ പല സൃഷ്ടികളും നമ്മൾക്കാഗ്രഹമുണ്ടെഗിൽക്കൂടി ആർക്കും ഉപയോഗിക്കാനാകാതെ പോകും. പലപ്പോളും നമ്മൾ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാകും; അല്ലെങ്കിൽ നമ്മളുമായി ബന്ധപ്പെടാൻ ഉപയോക്താവിന് കഴിയുന്നുണ്ടാവില്ല.ഈ നഷ്ടം ഒഴിവാക്കാനാണ് Creative Commons (CC) ചില പകർപ്പവകാശ അനുമതിപത്രങ്ങളുമായി മുന്നോട്ടുവന്നത്. CC BY, CC BY-SA, CC0 തുടങ്ങിയവയാണവ. നമ്മൾ ഇതിലേതെങ്കിലും ഒന്നുപയോഗിച്ചു നമ്മുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുകയാണെകിൽ മറ്റു ഉപയോക്താക്കൾക്ക് വേറെ പ്രത്യേക അനുമതിയില്ലാതെതന്നെ അവ ആ അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പുനരുപയോഗിക്കാവുന്നതാണ്.

മറ്റൊന്ന് നമ്മൾ ഒരു സൃഷ്ടിയിൽ ഏർപ്പെടുമ്പോൾ (ഉദാ: ചിത്രം, ഗവേഷണം) അതിലുള്ള വ്യക്തമായ പൊതുമുതലിന്റെ പങ്കാണ്. ഒരു വനത്തിലോ മറ്റോ മറ്റു ഗവ. ജോലിക്കാരുടെ സഹായത്തോടെയോ അകമ്പടിയോടെയോ പ്രവേശിക്കുമ്പോൾത്തന്നെ അതിൽ പൊതുമുതലിന്റെ വിനിയോഗമുണ്ട്. ഒരാൾ തന്റെ ശമ്പളത്തോടെയുള്ള ജോലിയുടെ ഭാഗമായി ചെയ്യുന്നതിലെല്ലാം പൊതുമുതലിന്റെ പങ്കുണ്ട്. അതുകൊണ്ടാണ് അമേരിക്ക പോലുള്ള രാജ്യങ്ങൾ തങ്ങളുടെ ഒരു ജോലിക്കാരൻ ജോലിയുടെ ഭാഗമായി ചെയ്യുന്നതെന്തും പൊതുമുതലായി കണക്കാക്കുന്നത് (https://en.wikipedia.org/…/Copyright_status_of_work_by_the_…).

നമ്മുടെ രാജ്യത്തും ഇതിന്റെ അലയൊലികൾ കണ്ടു തുടങ്ങിയിട്ടുണ്ട്. നമ്മുടെ പല ഗവ. വെബ് സൈറ്റുകളിലും ഇപ്പോൾ ഇങ്ങനെയാണ് കാണുന്നത്: “Material featured on this site may be reproduced free of charge in any format or media without requiring specific permission. This is subject to the material being reproduced accurately and not being used in a derogatory manner or in a misleading context. Where the material is being published or issued to others, the source must be prominently acknowledged.” http://www.moef.nic.in/copy-right-policy ഇതൊരു നല്ല തുടക്കമാണ്. BNHS പോലുള്ള സ്ഥാപനങ്ങളും ഈവഴി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒരു ആശങ്ക കണ്ടെത് ഇതെല്ലാം ആരെങ്കിലും ദുരുപയോഗിക്കുകയോ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയോ ചെയ്യുമോ എന്നതാണ്. ദുരുപയോഗം ഏതൊരു നല്ല കാര്യത്തിന്റെയും ഒരു ദോഷവശമാണ്. അതിനെപ്പേടിച് നല്ലതെല്ലാം വേണ്ടെന്നു വെക്കാനാകുമോ? CC BY, CC BY-SA, CC0 തുടങ്ങിയ അനുമതിപത്രങ്ങളെല്ലാം സാമ്പത്തിക ലാഭമുണ്ടാക്കുന്ന അനുമതിയാണ് നൽകുന്നത്. അതെന്തുകൊണ്ടാണെന്നു CC 4.0 അനുപതിപത്രങ്ങളുടെ നിർമ്മാണ സമവായ ചർച്ചകളിൽ പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയിൽ പറയട്ടെ.ഉപായയോഗങ്ങളെ സാമ്പത്തികവും അല്ലാത്തതെന്നും തിരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് നിങ്ങളെടുത്ത ഒരു ചിത്രം ഒരു പാഠപുസ്തകത്തിൽ ഉപയോഗിച്ചെന്ന് കരുതുക. ആ പുസ്തകം വേറെ ലാഭമൊന്നും എടുക്കാതെ അതിന്റെ പ്രസിദ്ധീകരണച്ചെലവുമാത്രം വാങ്ങിയാണ് വിൽക്കുന്നതെന്നും കരുതുക. അപ്പോളും ആ ഉപയോഗം സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഗണത്തിലാണ് പെടുക.

മറ്റൊരു ആശങ്ക കണ്ടെത് ഇത്തരം അനുപതിപത്രങ്ങലുള്ള സൃഷ്ടികൾ ശേഖരിച്ചുവെക്കുന്ന സഞ്ചയങ്ങൾതന്നെ അവ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു എന്നതാണ്. അത് തികച്ചും തെറ്റായ ഒരു ഭയമാണ്. പകർപ്പവകാശ അനുമതിപത്രങ്ങൾ ഉള്ളപ്പോൾ പിന്നെയാരാണ് പകർത്തി ഉപയോഗിക്കാൻ അവർക്കു പണം നൽകുന്നത്? ഉപയോക്താക്കൾ അവയുപയോഗിച്ച പുസ്തകമോ മറ്റോ ഉണ്ടാക്കുബോൾ ഞാൻ ആദ്യം പറഞ്ഞപോലെ വിലയീടാക്കുന്നുണ്ടാകും. അതൊരുപക്ഷേ അവർക്കുവന്ന പ്രസിദ്ധീകരണ ചെലവിനാകാം (value added services).

ഒരു പ്രധാനകാര്യം നമ്മുടെ സൃഷ്ടിയിൽ നമുക്കുള്ള പങ്കാണ്. നിയമപരമായി നമ്മൾ ഒരു ജീവിയുടെ ചിത്രമെടുക്കുമ്പോൾ അതിൽ നമുക്കുള്ള പങ്ക് മാത്രമേ കണക്കിൽപ്പെടുന്നുള്ളൂ.എങ്കിലും പല പ്രകൃതിസ്നേഹികളും ആ ജീവിയുടെ പരിപാലനത്തിൽ ഉള്ള പൊതുമുതലിന്റെ പങ്കിന് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. അത് തികച്ചും ഓരോരുത്തരുടെയും നൈതികമായ കാഴ്ചപ്പാടിലുള്ള വ്യത്യാസമാണ്. ആ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഞാനും ബഹുമാനിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ എന്ത് ചെയ്യണമെന്ന് നിങ്ങൾതന്നെ തീരുമാനിക്കുക.

സസ്നേഹം,
ജീവൻ
https://commons.wikimedia.org/wiki/User:Jkadavoor

അവലംബം

Back to Top