പെരുങ്കിളിയാട്ടം 2022

പെരുങ്കിളിയാട്ടം 2022

ലോകം ഇനി നാലുനാള്‍ പക്ഷികള്‍ക്കു പിന്നാലെ..

ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിക്കൂ. ചുറ്റുപാടിനെ അറിയാൻ ശ്രമിക്കൂ. ഡോക്യുമെന്റ് ചെയ്യൂ. മികച്ച പക്ഷിനിരീക്ഷണക്കുറുപ്പുകൾക്ക് സമ്മാനം നേടൂ. 2022 ഫെബ്രുവരി 18 മുതൽ 21 വരെ നടക്കുന്ന ഗ്രേറ്റ് ബാക്ക്യാഡ് ബേഡ് കൗണ്ട് എന്ന ലോകത്തിലെ ഏറ്റവും വലിയ, ജനപങ്കാളിത്തത്തോടെ നടക്കുന്ന നാട്ടുപക്ഷിസർവ്വെയിൽ നിങ്ങൾക്കും ഭാഗമാകാം. പക്ഷിനിരീക്ഷണം തുടങ്ങണമെന്ന് ആലോചിക്കുന്ന ഒരാളാണെങ്കിൽ ഇതാണു മികച്ച സമയം. നിങ്ങളൊരു പക്ഷിനിരീക്ഷകനോ പക്ഷിഫോട്ടോഗ്രാഫറോ ആണെങ്കിൽ തൊട്ടടുത്ത ആവാസവ്യവസ്ഥകൾ സന്ദർശിക്കൂ, 15 മിനിട്ട് ദൈർഘ്യമുള്ള ചെക്ക് ലിസ്റ്റുകളായി ഇബേഡിൽ (https://ebird.org/) ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യൂ.

പക്ഷിനിരീക്ഷണക്കുറിപ്പെഴുതൂ.. സമ്മാനം നേടൂ..

നാലുദിവസത്തെ പക്ഷിനിരീക്ഷണ വിശേഷങ്ങൾ ഒരു കുറിപ്പായി (eBird Trip Report) എഴുതൂ. ഞങ്ങൾക്ക് അയച്ചുതരൂ. മികച്ച കുറിപ്പുകൾക്ക്, കേരള സാഹിത്യാക്കാദമി പ്രസിദ്ധീകരിച്ച കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഡൻ) തുടങ്ങിയ പുസ്തകങ്ങളടക്കമുള്ള പ്രോത്സാഹന സമ്മാനങ്ങൾ നേടൂ. എന്റ്രികൾ സമർപ്പിക്കേണ്ട ഗൂഗിൾ ഫോം https://forms.gle/rcui485idiodXp6z9 (കൂടുതൽ വിശദാംശങ്ങൾക്ക് facebook.com/kolebirder )

eBird Trip Report എങ്ങനെ ?

അടുത്ത കാലത്തായി ഇബേഡ് സൈറ്റിൽ വന്ന ഒരു മികച്ച ഫീച്ചർ ആണ് ട്രിപ്പ് റിപ്പോർട്ട്. നമ്മൾ ടാർഗെറ്റഡ് ആയി ഒരു സ്ഥലത്തേയ്ക്ക്, ഒരു നിശ്ചിതസമയത്ത് പക്ഷിനിരീക്ഷണം നടത്തിയതിന്റെ ആകെത്തുക മനോഹരമായി കണക്കുകളും മാപ്പുകളും ചിത്രങ്ങളും വിവരണങ്ങളും അടക്കം ഇന്ററാക്റ്റീവ് ആയി തന്നെ ഒരു പബ്ലിക്ക് ലിങ്കിൽ പബ്ലിഷ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം ആണിത്.  നിങ്ങളുടെ ഇബേഡ് അകൌണ്ടിൽ ലോഗിൻ ചെയ്ത് My eBird എന്ന ടാബിൽ താഴ്എ ഇടത്തുഭാഗത്തായി My Trip Reports സംവിധാനം ലഭ്യമാണ്. കൂടുതൽ വിശദാംശങ്ങൾ. സംശയങ്ങൾക്ക്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ട്രിപ്പ് റിപ്പോർട്ടിൽ GBBC 2022 നടക്കുന്ന 4 ദിവസത്തെ കേരളത്തിൽനിന്നുള്ള ചെക്ക്ലിസ്റ്റുകൾ ആണ് ഉൾക്കൊള്ളിക്കേണ്ടത്. ട്രിപ്പ് റിപ്പോർട്ടിന്റെ വിസിബിളിറ്റി പബ്ലിക്ക് ആയിരിക്കണം.
  • ചെക്ക് ലിസ്റ്റുകൾ 15 മിനിറ്റ് ദൈർഘ്യമുള്ളതും കൌണ്ട് കൃത്യമായി രേഖപ്പെടുത്തിയതും കമ്പ്ലിറ്റ് ആയിരിക്കുകയും വേണം. GBBC യുടെ കൂടുതൽ നിർദ്ദേശങ്ങൾ മനസ്സിലാക്കാൻ ബേഡ് കൌണ്ട് ഇന്ത്യ വെബ്സൈറ്റിൽ .
  • ചെക്ക് ലിസ്റ്റുകളിൽ സപ്പോർട്ടിങ്ങ് ഡോക്യുമെന്റ്സ് ആയ നിങ്ങളെടുത്ത മനോഹരമായ ചിത്രങ്ങളും ഓഡിയോ റെക്കോഡിങ്ങുകളും വീഡിയോസും എല്ലാം ചേർക്കാവുന്നതാണ്. മികച്ച ചെക്ക് ലിസ്റ്റ് തിരഞ്ഞെടുക്കുന്നതിൽ ഇത് പ്രധാനപ്പെട്ട ഒരു ഘടകമാണ്.
  • ഓരോ ദിവസത്തേയും വിശേഷങ്ങൾ, ആഡ് നെറേറ്റീവ് എന്ന സെക്ഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും ചേർക്കാവുന്നതാണ്.
  • ഇത് ഒരു മത്സരമല്ല, പകരം പക്ഷികളെയും പരിസ്ഥിതിയേയും നിരീക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഉദ്ദ്യമാണ്. പക്ഷിനിരീക്ഷണ രംഗത്തത് ദീർഘകലമായി പ്രവർത്തിക്കുന്നവരുടെ ഒരു പാനൽ ആയിരിക്കും മികച്ച പക്ഷിനിരീക്ഷണ കുറിപ്പുകളെ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ എന്റ്രികൾ മാർച്ച് 13 മുമ്പ് ഗൂഗിൾ ഫോം വഴി സമർപ്പിക്കുക. തിരഞ്ഞെടുത്ത കുറിപ്പുകൾ ഏപ്രിൽ 14നു പ്രഖ്യാപിക്കുന്നതാണ്.
ഒരു ഉദാഹരണപേജ്

പെരുങ്കിളിയാട്ടത്തെക്കുറിച്ച് കൂടുതൽ

സഹായം

How to use eBird Mobile App to upload your sightings https://youtu.be/T8IJbMbvV_E
How to add photographs to your eBird List https://youtu.be/6ocvBeBheOI
How to Share your eBird List with your fellow birders https://youtu.be/dBvmlaeVWXE
Tips to enter bird observations faster in eBird Mobile App https://youtu.be/XPJ8IXq5SSI
How to Count Birds in Flocks https://youtu.be/HMjlECDqnLI
When and which breeding codes to use in eBird https://youtu.be/Sdx2jB1vwGA
Best Practices to Follow in eBird https://youtu.be/kNRP1vJKIIM
GBBC Resources
by Jiji Sam.

 

Back to Top