ഡോ എ ലത അനുസ്മരണ വെബിനാർ

ഡോ എ ലത അനുസ്മരണ വെബിനാർ

ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ? പുഴകളെ കുറിച്ചും ലതയെ കുറിച്ചും പറയാൻ , സ്നേഹം പങ്കു വെയ്ക്കാൻ …. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനായി തന്നെയാണ് അനുസ്മരണ പരിപാടികൾ നടത്തുന്നത്. സൂം പ്ലാറ്റ്ഫോമിൽ വൈകീട്ട് 4 മുതൽ 6.30 വരെ നടക്കുന്ന അനുസ്മരണത്തിൽ നമുക്കൊപ്പം പ്രശസ്ത പരിസ്ഥിതി ശാസ്ത്ര സാഹിത്യകാരൻ ജി. മധുസൂദനൻ സർ ഉണ്ടാകും. കാലാവസ്ഥാവ്യതിയാന കാലത്തെ കേരളത്തെക്കുറിച്ച് പ്രശസ്ത പരിസ്ഥിതി പത്രപ്രവർത്തക സുചിത്ര നമ്മളോട് സംസാരിക്കും. ലതയുമൊത്തുള്ള ഓർമ്മകളുമായി ഒരുപിടി സുഹൃത്തുക്കൾ നമുക്കൊപ്പം ഉണ്ടാകും. V. S. വിജയൻ സർ, ഇന്ദിരാദേവി ടീച്ചർ, ഗീത വാഴച്ചാൽ, അനിത S, ജോയ് K J, Dr ജയചന്ദ്രൻ E S, പ്രൊഫ. S രാമചന്ദ്രൻ, T V രാജൻ, ശരത് കേരളീയം, കമാന്റർ N അനിൽ ജോസഫ് (റിട്ട.), ജയപ്രകാശ് നിലമ്പൂർ, രുഗ്മിണി, ഉമ സുജിത്, ഇന്ദു കമ്മത്ത്……

എല്ലാവരെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

https://us02web.zoom.us/j/88152772233…

ലതയുടെ സഹപ്രവർത്തകർ

ബന്ധങ്ങൾക്ക്,
സബ്ന 9847260703
രവി 9447518773
ഉണ്ണികൃഷ്ണൻ 9400427021

Back to Top