കേരളത്തിലെ റാംസാര്‍ പ്രദേശങ്ങളില്‍പ്പെടുന്ന പ്രധാനപ്പെട്ട തണ്ണീര്‍ത്തടങ്ങളിലൊന്നായ തൃശ്ശൂര്‍ – പൊന്നാനി കോള്‍നിലങ്ങളിലെ വാര്‍ഷിക നീര്‍പക്ഷി കണക്കെടുപ്പ് 2018 ജനുവരി 6,7 തിയ്യതികളിയായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫോറസ്ട്രി കോളേജില്‍ വച്ചുനടന്നു. 6 നു വൈകീട്ട് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിലും കോള്‍നിലങ്ങളില്‍ 11ഓളം പ്രദേശങ്ങളിലായി നടന്ന പക്ഷിസര്‍വ്വെകളിലുമായി 170ഓളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.
കോള്‍നിലങ്ങളിലെ ജൈവവൈവിദ്ധ്യ തണ്ണീര്‍ത്തട സംരക്ഷണം – സെമിനാര്‍
തുടര്‍ച്ചയായി ഇരുപത്തെട്ടാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൊന്നാനി കോള്‍നിലങ്ങളില്‍ വാര്‍ഷിക നീര്‍പക്ഷികണക്കെടുപ്പ് സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന വനം വകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, കോള്‍കര്‍ഷകസംഘം, കോള്‍ബേഡേഴ്സ് പക്ഷിനിരീക്ഷണക്കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിലാണ് 2018ലെ കോള്‍ സര്‍വ്വെ സംഘടിപ്പിച്ചത്.
തണ്ണീര്‍ത്തടസംരക്ഷണം സെമിനാര്‍ വൈകീട്ട് 5.30 PM ഓടെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കോളേജ് ഓഫ് ഫോറസ്ട്രി മീറ്റിങ്ങ് ഹാളില്‍ വച്ച് നടന്നു. കോള്‍ നീര്‍പക്ഷിസര്‍വ്വെ കോഡിനേറ്ററും വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ ഡോ. പി.ഒ.നമീര്‍ സ്വാഗതം പറഞ്ഞു. കോളേജ് ഡീന്‍, ഡോ. കെ. വിദ്യാസാഗര്‍ അധ്യക്ഷതവഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല റിസര്‍ച്ച് ഡയറക്ടര്‍, ഡോ. ഇന്ദിര ദേവി പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സദസിനെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ചു. പക്ഷിനിരീക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലാ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരും ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് തൃശ്ശൂര്‍ ഡിഎഫ്ഒ, ഡോ. പാട്ടീല്‍ സുയോഗ് സുബാഷ്റാവു കോള്‍സര്‍വ്വെ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ തണ്ണീര്‍ത്തടങ്ങളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും ഡോ. പി.ഒ നമീര്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു.
തണ്ണീര്‍ത്തടങ്ങളിലെ പക്ഷികളെ പരിചയപ്പെടുത്തിയും അവയെ തിരിച്ചറിയാനുള്ള ടിപ്സും പക്ഷിനിരീക്ഷകനായ വിവേക് ചന്ദ്രന്‍ പരിചയപ്പെടുത്തി. നീര്‍ക്കാക്കകളേയും മുണ്ടികളേയും സാന്റ്പൈപ്പര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പീപ്പ് സ്പീഷ്യസ്സുകളെയും കൂട്ടത്തില്‍ തിരിച്ചറിയാന്‍ വിവേകിന്റെ പ്രസന്റേഷന്‍ വിജ്ഞാനപ്രദമായിരുന്നു.
വെറ്റ്ലാന്റുകളില്‍ പക്ഷിനിരീക്ഷകര്‍ക്കുള്ള പ്രധാനവെല്ലുവിളി വലിയ പക്ഷിക്കൂട്ടങ്ങളെ എണ്ണിയെടുക്കുക എന്നതാണ്. ഫ്ലോക്കുകളായി കാണപ്പെടുന്ന ഇവയെ എങ്ങനെ ഫലപ്രദമായി എസ്റ്റിമേഷന്‍ നടത്താമെന്നും അതിനുള്ള ടെക്നിക്കുകളും കുറച്ച് എക്സസൈസുകളിലൂടെ പക്ഷിനിരീക്ഷകനായ ഇ.എസ്. പ്രവീണ്‍ അവതരിപ്പിച്ചു.
പക്ഷിനിരീക്ഷണത്തിന്റെ നൈതികതയെന്ന വിഷയത്തില്‍ ABA Code of Birding Ethics നെ മുന്‍ നിര്‍ത്തി മനോജ്. കെ സംസാരിച്ചു.
eBird പരിയപ്പെടുത്തല്‍ – ശ്രീകുമാര്‍ ഇ.ആര്‍
പുലർച്ചെ രാവിലെ 5 മണിയോടെ 11 ഗ്രൂപ്പുകളായി തിരിഞ്ഞ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പുകളിൽ കോളിന്റെ വിവിധപ്രദേശങ്ങളിലേയ്ക്ക് ഫീൽഡ് സർവ്വെക്കായി പുറപ്പെട്ടു. ഇതുവരെയുണ്ടായ കോൾസർവ്വെകളിൽ വളരെ ജനപങ്കാളിത്തമുള്ള ഒന്നായിരുന്നു ഇത്തവണത്തേത്. പൂർണ്ണമായും ഡിജിറ്റൽ സ്വഭാവത്തിൽ ഡാറ്റ ശേഖരണം നടന്നത്. മൊബൈൽ ആപ്പുപയോഗിച്ച് ജിപിഎസ് വിവരങ്ങളടക്കം 15 മിനിറ്റ് ദൈർഖ്യമുള്ള ചെക്ക് ലിസ്റ്റുകളിലായി രാവിലെ ഏതാണ്ട് നാലുമണിക്കൂറോളാം പക്ഷിനിരീക്ഷകർ വിവരങ്ങൾ ശേഖരിച്ചു. അവ കോമണായ ഒരു ഇബേഡ് അകൗണ്ടിലേക്ക് ശേഖരിച്ച് വളരെപ്പെട്ടെന്ന് തന്നെ പ്രാഥമികമായ ഒരു അവലോകനം നടത്താൻ കഴിഞ്ഞു. ഇത് രണ്ടാം വർഷമാണ് കോൾ സർവ്വെ ഇത്തരത്തിൽ ഡിജിറ്റൽ സർവ്വെയിലേക്ക് ചുവടുമാറുന്നത്. ഡാറ്റ എന്റ്രി ജോലികൾ എളുപ്പമാകുന്നത് മാത്രമല്ല ഞൊടിക്കിടയിൽ വിവരങ്ങൾ സോർട്ട് ചെയ്യാനും ടോട്ടൽ ചെയ്യാനും താരതമ്യം നടത്താനും സർവ്വെയിൽ പങ്കെടുത്തവർക്കൊക്കെ ഡാറ്റഷെയർ ചെയ്യുന്നതിനും കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഇതുമൂലം സാധിച്ചിട്ടുണ്ട്.
അടാട്ട്, ഏനമാവ്, പുല്ലഴി,മുള്ളൂർക്കായൽ, മനക്കൊടി, പാലക്കൽ, തൊമ്മാന, മാറഞ്ചേരി, ഉപ്പുങ്ങൽ1, ഉപ്പുങ്ങൽ 2, ബിയ്യം കായൽ എന്നിവയായിരുന്നു ബേസ് ക്യാമ്പുകൾ. ദിലീപ് കെ.ജി, രാജു.എസ്, ജയചന്ദ്രൻ ഇ.എസ്, ഷിനോ ജേക്കബ്, പ്രേംചന്ദ് രഘുവരൻ, വിഷു കർത്ത, മനോജ് കരിങ്ങാമഠത്തിൽ, അനിത്ത് അനിൽകുമാർ, വിവേക് ചന്ദ്രൻ, പ്രവീൺ ഇ.എസ്. രവീന്ദ്രൻ കെ.സി, മുകുന്ദൻ കെ, ജമാലുദീൻ, ലതാ പ്രഭാകർ, മാത്യൂസ് ബി.എ, ജിഷ്ണു കെ കിഴക്കില്ലം, കൃഷ്ണകുമാർ അയ്യർ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, സുനിൽ ജലീൽ, പുഷ്പ സി.ആർ, ഗ്രീഷ്മ പാലേരി, അരുൺ ഭാസ്കർ, മാത്യു തെക്കേതല, നെസ്രുദ്ദീൻ, പ്രശാന്ത് എസ്, റെജിൻ ജോർജ്, അരുൺ ജോർജ്, ഡോ.അദിൽ നഫർ എ., ശ്രീകുമാർ ഇ.ആർ, ശ്യാമിലി എം.എസ്, അർച്ചന കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ 170ഓളം പക്ഷിനിരീക്ഷർ സെമിനാറിലും സർവ്വെയിലുമായി പങ്കെടുത്തു.
കേരള സംസ്ഥാന വനം വകുപ്പ്, കേരള കാർഷിക സർവ്വകലാശാല, കോൾബേഡേഴ്സ്, കോൾകർഷകസംഘത്തിന്റെയും ആഭിമുഖ്യത്തിൽ ആലപ്പുഴ നാച്ച്വുറൽ ഹിസ്റ്ററി സൊസൈറ്റി (ANHS), ഏഴുപുന്ന ബേഡേഴ്സ്, ചില്ല നാച്ചുറൽ ക്ലബ്ബ് കേരള കാർഷിക സർവ്വകലാശാല, കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (CNHS), കാസർക്കോഡ് ബേഡേഴ്സ്, കേരള ബേഡേഴ്സ്, ബേഡ് വാച്ചേഴ്സ് ഓഫ് കേരള, കിടൂർ ബേഡേഴ്സ്, കോട്ടയം നാച്ചുറൽ സൊസൈറ്റി (KNS), മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (MNHS), മലപ്പുറം ബേഡേഴ്സ്, ഇന്ത്യൻ ബേഡ് കൺസർവേഷൻ നെറ്റ്വർക്ക്, ബേഡ് കൗണ്ട് ഇന്ത്യ, കോളേജ് ഓഫ് ഫോറസ്ട്രി-കേരള കാർഷിക സർവ്വകലാശാല തുടങ്ങി കേരളത്തിലങ്ങളോളമുള്ള സജീവമായ പരിസ്ഥിതി NGOകളുടേയും കൂട്ടായ്മകളുടേയും സഹകരണത്തോടെയാണ് ഇക്കൊല്ലത്തെ തൃശ്ശൂർ – പൊന്നാനി കോൾനിലങ്ങളിലെ വാർഷിക നീർപക്ഷികണക്കെടുപ്പ് സംഘടിപ്പിച്ചത്.
സർവ്വെയുടെ അവലോകനം വിശദമായി കോഡിനേറ്റർ ആയ ഡോ.പി.ഒ.നമീറിന്റെ ബ്ലോഗ്പോസ്റ്റിൽ https://blog.kole.org.in/summary-kole-bird-count-2018/
പത്രവാർത്തകൾ
വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഇബേഡിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഒരുമിച്ചുചേർക്കാനുള്ള ശ്രമമാണ്. കൂടുതൽ എന്തെങ്കിലും വിവരങ്ങളോ ചിത്രങ്ങളോട് വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ദയവായി dartermanoj[at]gmail[dot]com ലേക്ക് ഇമെയിൽ അയക്കുക