തവനൂരി‌ന്റെ നാട്ടിടവഴിയിലൂടെ…

തവനൂരി‌ന്റെ നാട്ടിടവഴിയിലൂടെ…

പക്ഷിഭൂപടനത്തിനായുള്ള യാത്രകൾ പലപ്പോഴും ആ നാടിന്റെ ജൈവവൈവിധ്യത്തിലേക്കും ഭൂപ്രകൃതിയിലേക്കും സംസ്കാരവും ചരിത്രത്തിലേക്കുമുള്ള ഒരു യാത്രയായിമാറിയിട്ടുണ്ട് പലപ്പോഴും. അറിയാത്തനാടുകളിലേക്ക് ഗൂഗിൾ മാപ്പിന്റേയും ലോക്കസ് ഫ്രീയുടേയും സഹായത്തോടെ നിർദ്ദേശിച്ചിരിക്കുന്ന ഒരു സ്ക്വയർ കിലോമീറ്റർ പ്രദേശത്തുനിന്ന് ഒരുമണിക്കൂറിൽ പരമാവധി പക്ഷികളെ കണ്ടെത്തുകയെന്നത് ശ്രമകരം തന്നെയാണ്.

മലപ്പുറം ബേഡ് അറ്റ്ലസ്സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കോൾ ക്ലസ്റ്റർ സർവ്വെയിൽ ( Bird Atlas 2018 Dry Season – Kole Big Day) തവനൂരിലേക്കായിരുന്നു ഈ ഞായറാഴ്ചത്തെ യാത്ര. ജെമിയേയും കൂട്ടി കുറ്റിപ്പുറത്തുനിന്ന് ബൈക്കിൽ തവനൂരിലെത്തി.

കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് & ടെക്നോളജി

നിളയിടുടെ തീരത്തുള്ള ഒരു മനോഹരമായ ഗ്രാമമാണ് തവനൂർ. ചെങ്കൽകുന്നുകളും വയലുകളും വയലുകൾ പണ്ട് നികത്തിവന്ന കമുങ്ങ്/തെങ്ങിൻപറമ്പുകളും ഒക്കെയായി ഒരു മനോഹരമായ നാട്.

കേരളഗാന്ധിയെന്നറിയപ്പെടുന്ന കെ.കേളപ്പന്റെയും കോഴിപ്പുറത്ത് മാധവമേനോനും എ.വി. കുട്ടിമാളുഅമ്മയും തുടങ്ങിയ നിരവധി വ്യക്തികളിലൂടെ സ്വാതന്ത്രസമരകാലത്ത് ദേശീയപ്രസ്ഥാനം ഇവിടെ വളരെ ശക്തമായിരുന്നു

1942-ല്‍ സ്വാതന്ത്രസമരത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സമ്മേളനം നടന്ന പാപ്പിനിക്കാവ് മൈതാനം.

തവനൂർ സെൽ ആരംഭിക്കുന്നത് റോഡ് സൈഡിൽ തന്നെയുള്ള കനാലിനടുത്തായിരുന്നു. കനാലിനോട് ചേർന്ന് ബി.എസ്.എൻ.എൽ ഓഫീസിനുപിന്നിലായി ഒരു കൃഷിയില്ലാത്ത ഒരു നല്ല വയൽപ്രദേശവും കൂടെ തിരിനനയുള്ള നല്ല അസ്സൽ തെങ്ങിൻപറമ്പുകളും. വയലിൽ തുമ്പികൾ ഒരുപാടുണ്ടായിരുന്നതിനാൽ പക്ഷികൾ വളരെ സജീവമായിരുന്നു. കുറച്ചുമാറി കണ്ണിനുകുളിരായി പച്ചവിടർത്തി വേറൊരുവയലിലേക്കും ഞങ്ങളെത്തി.

തവനൂരിലെ പക്ഷികൾ

 

 

Kelappaji College of Agricultural Engineering and Technology (KCAET) Campus
Nellippuzha
നെല്ലിപ്പുഴയ്ക്കടുത്ത് ഒരു കൈതക്കാട് വെട്ടിവെളുപ്പിച്ചനിലയിൽ

രണ്ട് തവണയായിട്ടാണ് സർവ്വെ പൂർത്തിയാക്കിയത്. ആദ്യത്തെ ദിവസം ജമീലയോടൊപ്പവും രണ്ടാമത് എടപ്പാളിലെ സുഹൃത്തായ സൂരജും ഒപ്പം സർവ്വെക്ക് ചേർന്നു.

സൂരജ് എ.ആറിന്റെ കൂടെ

Checklists

  1. Tavanur BSNL Telephone Exchange Back Side
  2. Pappinikavu
  3. Kelappaji College of Agricultural Engineering and Technology
  4. Nellippuzha
Back to Top