പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു.
നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) എന്ന മുതല മത്സ്യമാണ് ഇന്നത്തെ താരം.