കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തൊള്ളായിരത്തി ശിഷ്ടം വരുന്ന ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് നമുക്കിന്നുലഭ്യമാണ്. പക്ഷികളെക്കുറിച്ചുള്ള ഈ അറിവ് ആധുനിക വിവര സങ്കേതിക സംവിധാനങ്ങളുടെ സഹായത്താൽ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ഒരു ത്രിതല പഞ്ചായത്തിലെ പക്ഷികളുടെ വൈവിദ്ധ്യം സൂചപ്പിക്കുന്ന പോസ്റ്ററുകള്‍ തയ്യാറാക്കുകയും, ഈ 14 പോസ്റ്ററുകള്‍ ബഹുമാനപ്പെട്ട കേരള സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി 4 ഡിസംബര്‍ 2018ല്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ആസ്ഥാനത് വച്ച് പ്രകാശനം നടത്തുകയുണ്ടായി.

ഈ പോസ്റ്ററുകളില്‍ ഓരോ പഞ്ചായത്തിലെയും പക്ഷികളുടെ എണ്ണം, ദേശാടന പക്ഷികള്‍, വംശനാശ ഭീഷണിനേരിടുന്നവ, ദേശ്യ ജാതികള്‍ (endemic birds) എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. കൂടാതെ ഓരോ പഞ്ചായത്തിലെയും ഏറ്റവും സാധാരണയായിക്കാണുന്ന 10 ഇനം പക്ഷികളുടെ വിവിധ കാലങ്ങളില്‍ക്കാണുന്ന ഏറ്റക്കുറച്ചിലുകളെക്കുറിച്ചും ഈ പോസ്റ്ററില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, ഓരോ പ്രദേശത്തും പക്ഷി സര്‍വേകളില്‍പങ്കെടുക്കുന്ന സന്നദ്ധസംഘടനകളുടെയും പക്ഷി നിരീക്ഷകരുടെയും വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

കേരള സംസ്ഥാന വനം വകുപ്പ്, Bird Count India, കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വിഭാഗം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പഠനം മുന്നോട്ടു കൊണ്ട്പോകുന്നത്. ഇരുപത്തിഅഞ്ചോളം സന്നദ്ധ സംഘടനകളും രണ്ടായിരത്തോളം പക്ഷി നിരീക്ഷകരും ഇതില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലും നിന്നുമുള്ള ആളുകളെയും ഉള്‍കൊള്ളിച്ചു കൊണ്ട് തികച്ചും ജനകീയമായ രീതിയിലാണ്സര്‍വ്വേകള്‍ നടത്തി വരുന്നത്. ജനകീയപൌരശാസ്ത്ര (citizen science) രീതിയുടെ ഒരു മഹത്തായ ഉദാഹരണമാണ് ഈ സര്‍വേകള്‍.

കുമിളി ഗ്രാമപഞ്ചായത്ത്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്
കാക്കൂര്‍ ഗ്രാമപഞ്ചായത്ത്
കളമശ്ശേരി നഗരസഭ
എലപ്പുള്ളി ഗ്രാമപഞ്ചായത്ത്
വൈത്തിരി ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം കോര്‍പറേഷന്‍
തിരുവല്ല നഗരസഭ
പാറത്തോട് ഗ്രാമപഞ്ചായത്ത്
നിലമ്പൂര്‍ നഗരസഭ
മാടക്കത്തറ ഗ്രാമപഞ്ചായത്ത്
മാടായി ഗ്രാമപഞ്ചായത്ത്
കുമ്പള ഗ്രാമപഞ്ചായത്ത്
Back to Top