Lestes dorothea – ലെസ്റ്റസ് ഡൊറോത്തിയ
മാസങ്ങള്‍ക്കുശേഷം ഞാനേറെ ബഹുമാനിക്കുന്ന പ്രകൃതി നിരീക്ഷകനായ ശ്രീ. കെ.സി. രവീന്ദ്രനുമൊപ്പം അതിരപ്പിള്ളി വനമേഖലയിലെക്കൊരു യാത്ര. ചെറിയ ചാറ്റൽമഴയും അല്പം വെളിച്ചക്കുറവുമുണ്ടായതൊഴിച്ചാൽ കാലാവസ്ഥ അത്ര മോശമല്ലായിരുന്നു. ചെറിയ പാറക്കുഴികളിൽ തുമ്പികൾ പാറിപ്പറക്കുന്നു.