പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 12 എണ്ണത്തിനെ മാത്രമാണ് ഇന്ത്യയിൽ കാണാൻ കഴിയുക. ഇതിൽ 11 എണ്ണത്തിന്റെ ചിത്രം പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
Common Kingfisher
White-throated Kingfisher
Stork-billed Kingfisher
Pied Kingfisher
Oriental Dwarf Kingfisher
Blue-eared Kingfisher
Black-caped Kingfisher
White-collared Kingfisher
Brown-winged Kingfisher
Crested Kingfisher
Ruddy Kingfisher
വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മാത്രം കാണപ്പെടുന്ന വളരെ വിരളമായ ഒരിനമാണ് റഡ്ഡി കിങ്ഫിഷർ. എന്റെ യാത്രകളിൽ ഒരേ ഒരു തവണമാത്രമേ ഞാനിതിനെ കണ്ടിട്ടുള്ളൂ. വെസ്റ്റ് ബംഗാളിലെ സുന്ദർബൻസിൽ നിന്നെടുത്ത ഈ റെക്കോർഡ് ചിത്രം മാത്രമേ എന്റെ പക്കലുളൂ!
Blyth’s Kingfisher
കാഴ്ച്ചയിൽ ചെറിയമീൻകൊത്തിയെപ്പോലെ തോന്നിക്കുമെങ്കിലും ഇവ ഹിമാലയൻ ഇനമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, ആസ്സാം, അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നിവിടെങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ചിത്രം പകർത്താൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു!
അധികം അറിയപ്പെടാത്ത മറ്റൊരിനം കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Rufous -backed Kingfisher. 1909-ൽ ആസ്സാമിൽ നിന്നായിരുന്നു അത്. അതിനു ശേഷം ഇന്ത്യയിൽ നിന്ന് ഇതിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. ഒരുപക്ഷേ ഇവിടെ ഇതിന് വംശനാശം സംഭവിച്ചിരിക്കാം. ഈ ഇനത്തെ ഇപ്പോൾ മലേഷ്യയിലോ തായ്ലൻറിലോ കാണാൻ സാധിക്കുന്നുള്ളു.
സന്ദീപ് ശശിധരൻ
ബാംഗളൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. ഏകദേശം 8 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ചെയ്യുന്നു. ഇന്ത്യയിലേയും പുറം നാടുകളിലേയും പ്രധാനപ്പെട്ട വൈൽഡ് ലൈഫ് പാർക്കുകളും പക്ഷിസങ്കേതങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇതുവരെ 600-ഓളം പക്ഷികളേയും 60-ഓളം സസ്തനികളേയും മറ്റ് ഉരഗവർഗ്ഗങ്ങളേയും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വെബ്സൈറ്റ് www.sandizworld.com
ചിത്രങ്ങൾ മനോഹരം!