പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

അടുത്ത ദിവസങ്ങളിൽ പ്രവചിച്ചിരിക്കുന്ന മഴക്കനുസരിച്ച് പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം റിസർവ്വോയറിന്റെ ശേഷിയുടെ 50% ആയി കുറക്കാൻ KSEB തയ്യാറായത് നിസ്സാര മാറ്റമല്ല.
അഭിനന്ദനങ്ങൾ.
അപകടാവസ്ഥയിലുള്ള ഡാമിലെ ജലനിരപ്പ് കുറക്കാൻ ശക്തമായി വാദിച്ച ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ.

പൊരിങ്ങലിലെ ജലസംഭരണം 30% ആയി കുറക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. മഴയുടെ നാളത്തെ രീതി കൂടി നോക്കി അക്കാര്യം പരിഗണിക്കാമെന്ന് കേൾക്കുന്നത് പ്രതീക്ഷ നൽകുന്നു.
പ്രളയാനന്തരമുള്ള ഈയൊരു ജനാധിപത്യ രീതി തുടരും എന്ന് പ്രതീക്ഷിക്കുന്നു.
പൊരിങ്ങൽക്കുത്തിനെ സംബന്ധിച്ച സുരക്ഷാ പരിശോധന റിപ്പോർട്ട് ജനങ്ങൾക്കു മുൻപിൽ ഉടനെ വെക്കുമെന്നും പ്രതീക്ഷിക്കുന്നു .

നേരത്തേ ചെയ്തതുപോലെ ISW – JWRB യുടെ ചുമതലയിലുള്ള തമിഴ്നാട് ഷോളയാർ,
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലും , കേരളഷോളയാർ (KSEB) ഡാമിലും ജലനിരപ്പ് കുറച്ച് നിർത്തുന്നത് സ്വാഗതാർഹം.

#പ്രളയംപഠിപ്പിക്കുന്നപാഠങ്ങൾ
#ചാലക്കുടിപ്പുഴ
#ROM Strategy

Back to Top