“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.”

“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.”

“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.”

റോഡിലൂടെ പോയവരൊക്കെ ഒന്നു ബ്രേക്കു ചവുട്ടി എത്തി നോക്കി… ചിലർ അല്പനേരം കൂടി നിന്ന് നിരീക്ഷിച്ചു. യേസ്, പക്ഷി നിരീക്ഷണം അല്പം ഭ്രാന്തു പിടിച്ച ഹോബിയാണ്.

പ്രകൃതിയുടെ ചലനങ്ങളും, കാല വ്യത്യാസവും അനുസരിച്ച് വിവിധ തരത്തിലുള്ള കിളികളുടെ വരവും പോക്കും നിരീക്ഷിച്ച് മുകളിലേക്കു നോക്കിയുള്ള ആ നടപ്പു കണ്ടാൽ ആർക്കും തോന്നും. പണ്ട് N L ബാലകൃഷ്ണൻ സിനിമയിലൂടെ കാണിച്ചു തന്ന അതേ നടപ്പ്. പക്ഷേ കൂട്ടു കൂടിയുള്ള ഈ നടത്തത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്.

കിലോമീറ്ററുകളോളം നടക്കുമ്പോൾ ശരീരത്തിനു കിട്ടുന്ന വ്യായാമം, പ്രകൃതിയുടെ ചലനങ്ങൾ അറിഞ്ഞ് നീങ്ങുമ്പോൾ നമ്മളും പ്രകൃതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാനും കൂടുതലായി സ്നേഹിക്കാനുമുള്ള ഒരു താൽപര്യം, സമാന ചിന്താഗതിയോടെ ഒരുമിച്ചു കൂടുന്ന കുറച്ചു പേരുടെ കൂട്ടായ്മയിലൂടെ കിട്ടുന്ന ഊർജ്ജം, ഫോട്ടോഗ്രാഫിയിലുള്ള കഴിവുകൾ ഷെയർ ചെയ്യാനും പക്ഷിനിരീക്ഷണത്തിന്റെ പുതിയ തലങ്ങൾ അറിയാനുമുള്ള ഒരു മാധ്യമം….. പിന്നെ പരസ്പരം ഷെയർ ചെയ്യുന്ന ആ സ്നാക്സിന്റെ രുചിയറിയാനുള്ള ഒരു ചാൻസ്….. ഇടയ്ക്ക് പൊട്ടിക്കുന്ന തമാശകൾ…. അങ്ങനെയങ്ങനെ….

വേറെ ഏതു ഹോബിയ്ക്കാണ് ഈ പ്രത്യേകതകൾ ഉള്ളത്?

ഇന്നായിരുന്നു എന്റെ ആദ്യത്തെ group bird walk…. ഞായറാഴ്ച രാവിലെ ആയിരുന്നതിനാൽ വളരെ കുറച്ചു സമയമേ എനിക്കു പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ചില നല്ല നിമിഷങ്ങൾ സമ്മാനിച്ച ദിവസം….. സോഷ്യൽ മീഡിയയിൽ അക്ഷരങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന ഏതാനും പേരെ ജീവനോടെ കണ്ട ദിവസം…..

Thanks to Irinjalakuda Nature Club and Kole Birders for organising this bird walk…..

Back to Top