കണ്ടാൽ ഒരുപോലെ തോന്നിയേക്കാവുന്ന രണ്ട് എരണ്ടകളാണ് Lesser whistling Duck (ചൂളൻ എരണ്ട) & Fulvous whistling Duck (വലിയ ചൂളൻ എരണ്ട).
Lesser whistling duck in flight (c)Pratik Jain derivative work: Shyamal [CC BY-SA] via Wikimedia Commons
സാധാരണ കൂട്ടമായി കാണുന്ന ചൂളൻ എരണ്ടകൾക്കിടയിൽ വളരെ അപൂർവമായേ വലിയ ചൂളൻ എരണ്ടകളെ കാണാറുള്ളു. ഏന്നിരുന്നാലും ഇവയെ തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
Fulvous Whistling Duck in Flight. Image – Richard Crossley, released under OTRS ticket 2013042210010844 [CC BY-SA] via Wikimedia Commons
വലുപ്പം
രണ്ട് എരണ്ടകളും കാക്കയെക്കാൾ വലുതാണ്.പേര് സൂചിപ്പിക്കുംപോലെ ‘വലിയ ചൂളൻ എരണ്ട (Fulvous)’ ‘ചൂളൻ എരണ്ട(Lesser)’യേക്കാളും ഒരൽപ്പം വലുതാണ്
നിറം
രണ്ടു എരണ്ടകൾക്കും മുഖ്യമായും ദേഹത്തു തുരുമ്പിച്ച – തവിട്ട് നിറമാണ്. ചിറകുകളിൽ കറുത്ത നിറത്തിനുള്ളിൽ അവിടെ അവിടെ തുരുമ്പിച്ച പൊട്ടുകൾ കാണാം. വാലുകൾക്ക് കറുത്ത നിറവും കാലുകൾക്ക് ചാര നിറം കലർന്ന കറുപ്പുമാണ്
ആവാസവ്യവസ്ഥ
സാധാരണ എരണ്ടകളെ പോലെ വെള്ളം കെട്ടി നിൽക്കുന്ന കുളങ്ങൾ, പാടങ്ങൾ പോലുള്ള സ്ഥലങ്ങളിൽ ആണ് ഇവയെ ധാരാളമായി കാണുക, വെള്ളത്തിലും ചെളിയിലും കൊക്ക് കൊണ്ട് അരിച്ചാണ് ഇരതേടൽ.
തിരിച്ചറിയൽ
- വലിയ ചൂളൻ എരണ്ടക്കു കഴുത്തിനു പിറകിൽ പുറം വരെ ഒരു കറുത്ത വര കാണാം, ചൂളൻ എരണ്ടകൾക്ക് അത് കാണില്ല, പകരം തലയ്ക്കു മുകളിൽ കഴുത്ത് വരെ ഒരു ഇരുണ്ട തവിട്ട് തൊപ്പി ( Dark Brown Crown) കാണാം.
- വാലിനു തൊട്ടു മുകളിൽ ഉള്ള തൂവലുകൾ (Upper tail coverts) വലിയ ചൂളൻ എരണ്ടകൾക്ക് വെളുത്ത നിറമാണ്. എന്നാൽ ചൂളൻ എരണ്ടകൾക്ക് അത് ചുവന്ന നിറമാണ്.പറക്കുമ്പോൾ ഇത് നന്നായി കാണാൻ സാധിക്കുന്നതാണ്.
- വയറിനു വശത്തു (Flanks) വലിയ ചൂളൻ എരണ്ടകൾക്കു കുറച്ച് വെളുത്ത വരകൾ (streakings) നന്നായി എടുത്തു കാണാം, ചൂളൻ എരണ്ടകളിൽ അത് വ്യക്തമായി കാണില്ല മാത്രമല്ല ചിലരിൽ വെള്ളനിറം ഉണ്ടാവുക തന്നെ ഇല്ല.
Cover Image : Lesser Whistling Ducks by Mohammed Sayeer. P. K. from Kottooli Wetlands