വേത്തി

വേത്തി

മഴ പെയ്യാന്‍ മടിച്ചുനില്‍ക്കുന്നത് ജലസേചനത്തിന് പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിയ്ക്കുന്ന നെല്‍കര്‍ഷകരെ വളരെയേറെ വലച്ചിട്ടുണ്ട്… ഇവിടെ , കൂറ്റനാട് കോമംഗലത്ത് ഇരുപത് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കിയിട്ടുള്ള കൃഷ്ണന്‍കുട്ടിയേട്ടന്‍ കണ്ടം വറ്റിയപ്പോള്‍ പേത്തി ( വേത്തി , പാത്തി ) എന്ന പുരാതന സമ്പ്രദായം ഉപയോഗിച്ച് വെള്ളം തേവുന്നു… മകന്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ (ക്ലര്‍ക്ക് – ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട്) സി.ജയപ്രകാശ് ഈ ഓണം അവധിയില്‍ കൃഷിപ്പണിയില്‍ ഒപ്പം ചേര്‍ന്നിരിയ്ക്കുന്നു… എത്രയും പെട്ടെന്ന് മഴ പെയ്യട്ടെ…. ഇന്ന് പെയ്യുന്ന മഴയാണല്ലോ നാളത്തെ ഭക്ഷണം…

Back to Top