തുമ്പി വാ

തുമ്പി വാ

തുമ്പികളെ അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഈ ലിങ്കിൽ കയറിനോക്കൂ….നിങ്ങൾ ഒരത്ഭുതലോകത്തിൽ എത്തിപ്പെടും, തീർച്ച… https://ml.wikipedia.org/wiki/Odonata
ഒരിക്കൽ തുമ്പികളെക്കുറിച്ചുള്ള കുറച്ചു റഫറൻസിനായി വിക്കിയിൽ കയറി നോക്കി. മലയാളം വിക്കി ശൂന്യമെന്നു പറയാം. ഇന്ഗ്ലീഷ് വിക്കിയിൽ ഒരുപാട് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പക്ഷെ കൂടുതലും സാങ്കേതിക പദങ്ങളായതിനാലും ഇഗ്ളീഷ് വിജ്ഞാനം എനിക്ക് തീരെ കുറവായതിനാലും ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ പതിവുപോലെ ജീവൻ ജോസിനെ സമീപിച്ച് ഇക്കാര്യം പറഞ്ഞു. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വളരെ സമഗ്രമായ ഒന്ന് മലയാളം വിക്കിയിൽ ചെയ്തു കഴിഞ്ഞിരിക്കുന്നു, ഏതു സാമാന്യനും വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായി….ഈ ലേഖനം എനിക്ക് കിട്ടിയ വലിയൊരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു…😍👏💐

Back to Top