Pied Harrier.. Really a sweet Pie for birders across India

Pied Harrier.. Really a sweet Pie for birders across India

കോൾ പാടങ്ങളിലെ പക്ഷികളുടെ പടം എടുക്കാൻ പോയാൽ മേയാൻ വിട്ടിരിക്കുന്ന നല്ല കറുത്ത് തടിച്ച പോത്തുകൾ ഓടിക്കാനും പക്ഷികളെ നോക്കി നടക്കുമ്പോ ചളിക്കുഴിയിൽ വീഴാനും വെയിൽ കൊണ്ട് കരിഞ്ഞു പോകാനും സാധ്യത ഏറെ ആണ്‌, സാഹസികത ഇഷ്ടമാണെങ്കിൽ വീട്ടിൽ പറയുന്ന സേഫ്റ്റി പോയിന്റ്സ് ഒരു ചെവിയിൽ കൂടെ കേട്ടു മറുചെവിയിലൂടെ കളഞ്ഞു കഴുത്തിൽ കനംകൂടിയ ക്യാമും തൂക്കിയിട്ട് റ്റൂവീലേഴ്സ്ന്റെ ടയർ തട്ടി പുല്ലുപോയ ഗാപിലൂടെ സ്കൂട്ടർ ഓടിച്ചുപോകാം, മൂന്നുവശവും പിന്നെ ഇടക്ക് മുകളിലേക്കും കണ്ണുപായിച്ചു പക്ഷികൾ ഏതോക്കെന്നുനോക്കി. ആക്രാന്തം കൂടി ശ്രദ്ധിക്കാതെ നടന്നാൽ സ്നേഹ പുല്ലും ചൊറിയാൻ പുഴുക്കളും ഉറുമ്പും allergic ticks ഉം ഒക്കെ നമുക്ക് പണിതരാൻ സന്നദ്ധത അറിയിച്ചിരിക്കും, പിന്നെ കൃഷിക്കാർ പറയേണ്ടല്ലോ ഒരു ക്യാമറ എടുത്തുകഴിഞ്ഞാൽ അവർ ഉറപ്പിച്ചു കളയും പത്രത്തിന്റെ ആളാണെന്ന്. അങ്ങിനെ കർഷകരുടെ പ്രശ്നങ്ങളും പരാതികളും ഫ്രീ ആയിട്ട് കേൾക്കാം, നീലകോഴികളാണ് main issue.

… കാര്യത്തിലേക്കു വരാം ഇനി
കുറച്ചു ദിവസം മുൻപ് ഒരു ഫോൺ ചേച്ചി ഓടിവായോ Pied harrier..
നിധീഷേ.. ദാ വന്നു ഞാൻ.
കഴിഞ്ഞ വർഷം ആദ്യായിട്ട് റിപ്പോർട്ട്‌ ചെയ്തപ്പോൾ മനോജും നിഖിലും വിളിച്ചപ്പോൾ പോകാൻ പറ്റാത്തതിന്റെ വിഷമം ഇപ്പഴും ഉണ്ട്.. ഇപ്പോൾ പോകാതെ പറ്റില്ല, വീട്ടിൽ പറയാതെ ഓടിയെത്തി പാടത്തു. എടാ വീട്ടിൽ പറയാതെ വന്നിട്ടുള്ളതു, എനിക്ക് പോകണം 5 മണിക്ക്, ഇതുവരെ കണ്ടില്ല, അവിടെ അകലെ പുല്ലിൽ ഉണ്ട് ചേച്ചി നോക്കിയിരിക്കാം, ഞാൻ സമയം നോക്കി പോകാറായി എന്നു പറയുമ്പോഴേക്കും സ്വർണ്ണകണ്ണുള്ള മാലാഖപക്ഷി (ഞാൻ തല്കാലം ഇട്ട പേരാണ്‌ )പറന്നുയർന്നു ദൂരെ പോയിരുന്നു അകലേക്ക്‌ ഒരു കറുത്ത പൊട്ട് പോലെ കാണാം, ആ പൊട്ട് കണ്ണിൽ നിന്നും മറഞ്ഞു പോകാതെ നോക്കണം, മേയാൻ വിട്ടിരിക്കുന്ന പോത്തുകളെ വകവയ്ക്കാത്ത ചളിയും പുല്ലും മുള്ളും പാന്പും ഒന്നും ഓർക്കാതെ ഒരു നടത്തം, അതിനിടയിൽ ഒരു പോത്തു ഇടഞ്ഞ പോലെ തോന്നി, എന്നാലും നടന്നു ആ കറുത്ത പൊട്ടിൽ കണ്ണുവച്ചു, പകുതി വഴി ആയപ്പോൾ ചേച്ചി.. ചളികുഴിന്നു പറയുമ്പോഴേക്കും ഞമ്മളും താഴ്ന്നു, എങ്ങനെ വീണാലും കാം സേഫ് ആകണം അതാണതിന്റെ ഒരു ഇത്. അങ്ങിനെ ഒരുമിച്ചുനടന്നു ഒരുമിച്ചു പണികിട്ടി. എന്താലേ SKG & Anith കേൾക്കുന്നുണ്ടോ ആവോ, പിന്നേം നടന്നു , ഒരു id shot എടുക്കാൻ നോക്കി.. കിട്ടിപ്പോയ് അപോഴെക്കും അതു പറന്നു പറന്നു അകലേക്ക്‌ പോയിരുന്നു. ഞങ്ങളും തിരിച്ചു നടന്നു. പിന്നീട് ഭേദപെട്ട ഫോട്ടോക്കായി പിന്നെയും കാത്തിരുന്നു , നമ്മൾ മറന്നു പോയാലും fb ഓർമ്മിപ്പിക്കും എന്ന വിശ്വാസത്തോടെ..

Back to Top