- പുതിയതോ നിലവിലുള്ളതോ ആയ ശാസ്ത്ര പദ്ധതികളിൽ പൊതുജനം ചുറുചുറുക്കോടെ സഹകരിക്കണം. പൊതുജനത്തിന് സംഭാവകൻ, സഹകാരികൾ, പദ്ധതി നേതാക്കൾ, തുടങ്ങി അവരുടെ കഴിവിനനുസരിച്ചുള്ള സ്ഥാനങ്ങളിൽ ഏർപ്പെടാം.
- സിറ്റിസൺ സയൻസ് പരിപാലനമോ നടത്തിപ്പോ നയപരമോ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശുദ്ധമായ ഫലങ്ങൾ നൽകും.
- പങ്കെടുക്കുന്ന ശാസ്ത്രജ്ഞർക്കും സിറ്റിസൺ സയൻന്റിസ്റ്റുകൾക്കും ഇത് ഒരുപോലെ പ്രയോജനപ്രദമാണ്. ഗവേഷണ ഫലങ്ങളുടെ പ്രസിദ്ധീകരണം, പഠനാവസരങ്ങൾ, നേരമ്പോക്ക്, സാമൂഹികമായ ഗുണങ്ങൾ, മാനസിക സംതൃപ്തി എന്നിവ ചില ഉദാഹരങ്ങൾ.
- സിറ്റിസൺ സയൻന്റിസ്റ്റുകക്ക് താല്പര്യമുണ്ടെങ്കിൽ പദ്ധതി തയ്യാറാക്കൽ തുടങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനവും ഫലപ്രസിദ്ധീകരണത്തിലുംവരെ പങ്കെടുക്കാം.
- സിറ്റിസൺ സയൻന്റിസ്റ്റുകക്ക് അവർ ശേഖരിച്ച വിവരങ്ങൾ എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നും അവകൊണ്ട് ഗവേഷണത്തിലും നയപരമായ തീരുമാനങ്ങളിലും സാമൂഹ്യപരമായ കാര്യങ്ങളിലും എങ്ങനെയെല്ലാം ഉപകരിച്ചുവെന്നും അറിയാൻ കഴിയണം.
- പരമ്പരാഗതമായ ഗവേഷണ രീതികളിൽനിന്നും വ്യത്യസ്തമായി സിറ്റിസൺ സയൻസ് പൊതുജന പങ്കാളത്തിത്തിനും ശാസ്ത്രത്തിന്റെ ജനാധിപത്യവത്‌കരണത്തിനും വേദിയൊരുക്കുന്നു.
- സിറ്റിസൺ സയൻസ് പദ്ധതികൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം (സുരക്ഷയുടെയും സ്വകാര്യതയുടെയും പ്രശ്നങ്ങൾ ഇല്ലെങ്കിൽ).
- പ്രസിദ്ധീകരിക്കുന്ന ഫലങ്ങളിലെല്ലാം പങ്കെടുത്ത മുഴുവൻ സിറ്റിസൺ സയൻന്റിസ്റ്റുകളെയും കൃതജ്ഞതപെടുത്തണം.
- സിറ്റിസൺ സയൻസ് പദ്ധതികൾ അവയുടെ ശാസ്ത്രീയത, വിവരങ്ങളുടെ നിലവാരം, പങ്കെടുത്തവരുടെ അനുഭവം, സാമൂഹികവും നയരൂപീകരണത്തിലുമുള്ള സ്വാധീനം എന്നിവയുടെയെല്ലാം യോഗ്യതവേച്ഛ് വിലയിരുത്തണം.
- സിറ്റിസൺ സയൻസ് പദ്ധതികൾക്കു നേതൃത്വം നൽകുന്നവർ ബൗദ്ധികസ്വത്തവകാശം, പകർപ്പവകാശം, വിവരങ്ങളുടെ പങ്കുവെക്കൽ, സ്വകാര്യത, കൃതജ്ഞതപെടുത്തൽ, പാരിസ്ഥിതികാഘാതം എന്നിവയെല്ലാം ശ്രദ്ധിക്കണം.
നമ്മൾ ഇതുവരെ പങ്കെടുത്തിട്ടുള്ള സർവേകളുടെ ഫലങ്ങൾ എവിടെപ്പോയാൽ ലഭിക്കും?
- https://ml.wikipedia.org/wiki/Citizen_science
- https://ecsa.citizen-science.net/sites/default/files/ecsa_ten_principles_of_citizen_science.pdf
One thought on “സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ”