ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

ചത്തത് റെൻ എങ്കിൽ കൊന്നത് ടിബിൾസ്

കോടികണക്കിന് വർഷങ്ങളായി ജനവാസം ഇല്ലാതെ കിടന്ന സ്ഥലം ആയിരുന്നു Stephens Island. New Zealand ന് സമീപം ആണ് ഇത്.1892 ൽ കപ്പൽ യാത്രികർക്കായി അവിടെ ഒരു വിളക്കുമാടം സ്ഥാപിക്കപ്പെട്ടു. അതിലെ ജോലി ക്കാരനായ David Lyall ആണ് ദ്വീപിലെ ആദ്യ സ്ഥിരതാമസക്കാരൻ. ജീവികളെ ഇഷ്ട മായിരുന്ന Lyall നെ വിചിത്രമായ ഒരു കൂട്ടം ചുണ്ടെലി കൾ ആകർഷിച്ചു. സന്ധ്യ സമയം അതിവേഗം ഓടി നടന്ന് ഈ എലികൾ ഇരപിടിച്ചിരുന്നു.Lyall എത്ര ശ്രമിച്ചിട്ടും അവയെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. അങ്ങനെഇരിക്കെ അദ്ദേഹത്തിന് വളരെ അധികം സന്തോഷം നൽകിക്കൊണ്ട് Lyall ന്റെ പൂച്ച Tibbles ഒരു എലിയെ പിടിച്ചു കൊണ്ടു വന്നു. അപ്പോഴാണ് Lyall ശരിക്കും ഞെട്ടിയത്. അവ എലികൾ അല്ല ഒരു ചെറിയ തരം പക്ഷികൾ ആണ്. തുടർ നിരീക്ഷണത്തിൽ കൗതുകംഉണർത്തുന്ന ഒരു കാര്യം കൂടി അദ്ദേഹം കണ്ടെത്തി. താനും പൂച്ചയും എത്ര പിന്നാലെ ഓടിയാലും ഈ പക്ഷികൾ പറക്കുന്നില്ല. സംശയ നിവാരണത്തിനായി സ്പെസിമെനുകൾ ന്യൂസിലാൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അയച്ചു.

ജീവശാസ്ത്രരംഗത്തിന് അമ്പരപ്പ് ഉളവാക്കുന്ന പ്രഖ്യാപനം വന്നു. True passerine വിഭാഗത്തിൽ പെട്ട പറക്കാൻ കഴിവില്ലാത്ത പക്ഷികൾ അണിവ. Stephens Island Wren.ഇത്തരത്തിൽ പെട്ട ലോകത്തിലെ ഒരേ ഒരു ഇനം.ഒരു കോ ഴികുഞ്ഞിന്റെ മാത്രം വലുപ്പമേ ഉള്ളൂ എങ്കി ലും പരിണാത്തിന്റ ഏതോ ഘട്ടത്തിൽ പറക്കാനുള്ള കഴിവ് നഷ്ട പ്പെടുത്തിയവർ. പുതിയ കണ്ടെത്തൽ. റിപ്പോർട്ടുകൾ. പക്ഷെ പിന്നാമ്പുറത്ത് മറ്റൊന്ന് നടക്കുന്നുണ്ടായിരുന്നു. Tibbles പക്ഷി കളെ പിടിച്ചു കൊണ്ടേയിരുന്നു.1895ൽ ആഘോഷമായി ‘ഫീൽഡ് സ്റ്റഡി ‘ യ്ക്ക് എത്തിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. ദ്വീപിൽ ഒരു പക്ഷിപോലും ബാക്കിയില്ല.ഓസ്ട്രേലിയ യിലും സമീപ ദ്വീപുകളിലും ധാരാളം ഉണ്ടായിരുന്ന പക്ഷികൾ മനുഷ്യ കുടിയേറ്റത്തിനനുസരിച്ചു ചുരുങ്ങി ചുരുങ്ങി ഈ ദ്വീപിൽ മാത്രമായി അവശേഷിക്കുക യായിരുന്നു. അവയും പൂർണ മായും ഇല്ലാതായിരിക്കുന്നു. ചെറിയൊരു അശ്രദ്ധ മൂലം ലോകത്തിന് സംഭവിച്ച വലിയൊരു നഷ്ടം. Stephens Island Wren പക്ഷികളെ ജീവനോടെ കണ്ട ഏക ആധുനിക മനുഷ്യൻ എന്ന ഖ്യാതി Davi Lyall ന് ലഭിച്ചപ്പോൾ ആ പക്ഷികളെ കൊന്നൊടുക്കി എന്ന കുപ്രസിദ്ധി അദ്ദേഹത്തിന്റെ പൂച്ച Tibbles നും കിട്ടി.വാൽക്കഷണം : പൂച്ച പിടിച്ചാണ് പക്ഷികൾ മുഴുവൻ ചത്തതെന്ന് Lyall സമ്മതിക്കുന്നെങ്കിലും തന്റെ പൂച്ച മാത്രമല്ല അതിന് കാരണം എന്ന് അദ്ദേഹം ആണ ഇടുന്നു. ദ്വീപിൽ അടുത്ത കപ്പലുകളിൽ നിന്നെ ത്തിയ പൂച്ചകളും ഉത്തരവാദികൾ ആണ്!(From my series on extinct animals )

Back to Top