പത്തുവർഷത്തിലധികമായി കോൾനിലങ്ങൾ കേന്ദ്രീകരിച്ച് നമ്മൾ ഊത്തപിടുത്തതിനെതിരായുള്ള ക്യാമ്പെയ്നുകൾ ചെയ്തുവരുന്നുണ്ട്. https://blog.kole.org.in/category/campaigns/ootha/ കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കേണ്ടതുമുണ്ട്.
ലോക പരിസ്ഥിതിദിനമായ ജൂൺ 5നു വോക്ക് വിത്ത് വിസി (കണ്ണൂർ) കൂട്ടായ്മയുമായി പങ്കുചേർന്ന് കേരള ബയോഡൈവേഴ്സിറ്റി മോണിറ്ററിങ് നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ ഒരു പാനൽ ചർച്ച സംഘടിപ്പിക്കുകയാണ്. മീനുകളുടെ ദേശാടനത്തെക്കുറിച്ചും ഊത്തയിളക്കെത്തെക്കുറിച്ചും നാട്ടുമത്സ്യങ്ങളുടെ പ്രജനനത്തെക്കുറിച്ചും വംശനാശഭീഷണികളെക്കുറിച്ചും ആത്യന്തികമായി സുസ്ഥിരവികസനത്തിനായി നമ്മുടെ പുഴകളും വയലുകളും സംരക്ഷിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഈ രംഗത്തുപ്രവർത്തിക്കുന്ന വ്യക്തികൾ സംസാരിക്കുന്നു.
നമുക്ക് കേൾക്കാം. ചോദ്യങ്ങൾ ചോദിക്കാം. ചർച്ച ചെയ്യാം.
ഒരു പൗരൻ എന്ന നിലയിൽ നിയമങ്ങൾ മനസിലാക്കി നാട്ടുമത്സ്യങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും കാവലാളാകാം.