ഒലിയാന്റർ ഹോക്ക് മോത്ത്

ഒലിയാന്റർ ഹോക്ക് മോത്ത്

ചിറകുകളിൽ ഞാൻ കാണുന്നു ആ കണ്ണുകളിലെ തീവ്രത. പച്ചനിറം പൂണ്ട ആ കൂർത്ത ചിറകുകൾ എന്നെ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു. പച്ച വസ്ത്രം ധരിച്ച ആ പട്ടാളക്കാരൻ ആരുടെ മാനമാണ് കവരാതിരിക്കുന്നത്. നിശാശലഭങ്ങളിൽ diematic mimicry ക്ക് ഉത്തമ ഉദാഹരണം, നിശാശലഭലോകത്തിലെ ദീർഘദൂര സഞ്ചാരികൾ, എന്നിങ്ങനെ എത്രയെത്ര വിശേഷണങ്ങൾക്ക് ഉടമ!

Image by Shantanu Kuveskar (CC BY-SA 3.0) via Wikimedia Commons

അരളിച്ചെടിയുടെ (Nerium oleander)ഇലകൾ തിന്ന് വളരുന്ന ഇവയ്ക്ക് എങ്ങനെയാണ് അത്ഭുതകരമായി അതിലടങ്ങിയിരിക്കുന്ന വിഷ പദാർത്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നത്? അതിനൊരുത്തരമേയുള്ളൂ പ്രകൃതിയിലെ മായാജാലം.

Image by SKsiddhartthan (CC BY-SA 4.0) via Wikimedia Commons

നിശാശലഭങ്ങളിൽ ഏറെ കൗതുകമുണർത്തിക്കുന്ന ഒരു നിശാശലഭമാണ് Oleander Hawk Moth എന്ന ഈ പരുന്തുചിറകൻ (Daphnis nerii). Saturnidae കുടുംബത്തിലെ നിശാശലഭങ്ങളെ പോലെ ഇവയും diematic mimicry യിൽ ഏർപ്പെടുന്നു.

എന്താണ് Diematic Mimicry?
ചിത്രശലഭങ്ങളിലും നിശാശലഭങ്ങളിൽ കാണുന്ന ocelli അതായത് ചിറകുകളിൽ കാണപ്പെടുന്ന കണ്ണുകൾ ഇറപിടിയന്മാരെ ഭയപ്പെടുത്തുന്നു. ഈ പ്രതിഭാസമാണ് diematic mimicry.

Image by SKsiddhartthan (CC BY-SA 4.0) via Wikimedia Commons

Sphingidae കുടുംബത്തിലെ Macroglossinae ഉപകുകുടുംബത്തിൽ പെടുന്ന ഈ നിശാശാലഭങ്ങൾ രാത്രിസഞ്ചരികളാണ്. ഇവയുടെ പുഴുവിനെ പ്രധാനമായും അരളിച്ചെടിയിലാണ് കാണുക.പുഴുവിന് പച്ച നിറമാണ് പിൻവശത്ത് ഒരു വാലുകാണാം. ഈ ഒരൊറ്റ പ്രത്യേകത കൊണ്ട് തന്നെ പുഴു Sphingidae കുടുംബത്തിലെ Macroglossinae ഉപകുടുംബത്തിലാണെന്ന് മനസ്സിലാക്കാം.

Image by Sindhu Ramchandran (CC BY-SA 3.0) via Wikimedia Commons

ഈ നിശാശലഭത്തിന്റെ പുഴുവിന് ഒട്ടേറെ രൂപങ്ങളുണ്ട്. ഇവ പല അവസരങ്ങളിലും നമ്മെ കുഴപ്പിക്കാറുണ്ട്. ഇതിനു കാരണമെന്തെന്നുവച്ചാൽ പുഴു മുട്ടയിൽ നിന്ന് പുറത്തിറങ്ങി നിരവധി തവണ പുറംതൊലി അഴിച്ചു കളയുന്നു. ഇതിലെ ഓരോ ഘട്ടത്തെയും Instar എന്നാണ് പറയുന്നത്. ഈ പട്ടാള നിശാശലഭത്തിന് അഞ്ച് Instar കൾ ഉണ്ട്. അവസാനത്തെ Instar നു ശേഷം ഇവ പ്യൂപ്പയാകും. അപ്പോൾ ഇവയുടെ നിറം പച്ചയിൽ നിന്ന് തവിട്ടാകും.

Image by Emanjsr2611 (CC BY-SA 3.0) via Wikimedia Commons

അരളിയുടെ ഇലകൾ തിന്നുന്നത് കൊണ്ട് ഇവയെ ഇറപിടിയന്മാർ പൊതുവെ ഒഴിവാക്കുന്നു. പക്ഷെ ചില സാഹചര്യങ്ങളിൽ ഇവയെ പക്ഷികൾ തിന്നാറുണ്ട്. അവസാനത്തെ Instar ലുള്ള തവിട്ടു പുഴുവിനെയാണ് കൂടുതലായും ഭക്ഷിക്കുക.
ഇവയുടെ പ്യൂപ്പയ്ക്ക് തവിട്ട് നിറമാണ്. അതിനെ ഒരു പ്രതലത്തിൽ താങ്ങി നിർത്താൻ വേണ്ടി ഒരു വഴുവഴുപ്പാർന്ന ദ്രാവകമുണ്ട്. ലാർവ ദശയിൽ ഇവയുടെ ശരീരത്തിൽ കുറേ പൊട്ടുകൾ കാണാം. അത് അവയുടെ ശ്വാസനാവയമായ spiracles ആണ്. മുന്നിൽ രണ്ട് കപട നേത്രങ്ങളുണ്ട്, ഇറപിടിയന്മാരെ ഭയപ്പെടുത്താൻ.

Image by Muséum de Toulouse (CC BY-SA 4.0) via Wikimedia Commons

ലാർവയിൽ നിന്ന് ഒടുവിൽ പ്യൂപ്പയിലേക്ക് നീങ്ങുമ്പോൾ ഇവയ്ക്ക് തന്നെ കാത്ത് അനന്തവും വിശാലവുമായ ലോകം ഒളിഞ്ഞിരിപ്പുണ്ടെന്ന്?

പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന പരുന്ത്ചിറകന്മാരുടെ കുടുംബത്തിലെ ഈ നിശാശലഭങ്ങൾക്ക് നീളമുള്ള അറ്റം കൂർത്ത ചിറകുകളാണ് ഉള്ളത്. ചിറകുകൾക്ക് പട്ടാളക്കാരുടെ വസ്ത്രങ്ങൾക്ക് സമാനമായ പച്ച നിറമാണ്. ഇവയ്ക്ക് വളരെ വേഗത്തിൽ പറക്കാൻ കഴിയും. ദേശാടന സ്വഭാവമുള്ള ഇവ രാത്രിയിൽ വെളിച്ചത്തിൽ ആകൃഷ്ടരായി നമുക്കരികിൽ എത്താറുണ്ട്. Oleander hawk Moth പറക്കുമ്പോൾ ഒരു പക്ഷിയെ പോലെ തോന്നിക്കാം. പരുന്തിനോട് സാദൃശ്യം തോന്നിക്കുന്നത് കൊണ്ടാണ്. പരുന്ത് ചിറകൻ എന്ന് പറയുന്നത്. ഇത് convergent evolution ന് ഉദാഹരണമാണ്.

മുട്ടയിൽ നിന്ന് ലാർവയിലേക്ക്, ലാർവയിൽ നിന്ന് പ്യൂപ്പയിലേക്ക്, പ്യൂപ്പയിൽ നിന്ന് ചിറക് വിരിച്ച് പറക്കുന്ന നിശാശലഭങ്ങളിലേക്ക് പോകുമ്പോൾ പഠിക്കാൻ നിരവധിയുണ്ട് പ്രകൃതിയിലും ജീവിതത്തിലും.

Back to Top